ഭാഗീരഥിയമ്മയും കാർത്ത്യായനി അമ്മയും ഉൾപ്പെടെയുള്ളവർക്ക് നാരീശക്തി പുരസ്കാരം
text_fieldsന്യൂഡൽഹി: 105 വയസ്സുള്ള ഭാഗീരഥി അമ്മയും 98കാരി കാർത്ത്യായനി അമ്മയും ഉൾപ്പെടെ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച സ് ത്രീകൾക്ക് നാരീശക്തി പുരസ്കാരം. കൊല്ലം സ്വദേശിനി ഭാഗീരഥിയമ്മയും ആലപ്പുഴ സ്വദേശിനി കാർത്ത്യായനി അമ്മയും സാക്ഷരതാ പ്രവർത്തനത്തിെൻറ ഭാഗമായി നാലാം തരം തുല്യതാ പരീക്ഷ വിജയിച്ച് ദേശീയ ശ്രദ്ധ നേടിയിരുന്നു.
104 വയസുകാരി കായികതാരം മാൻ കൗറിനും പുരസ്കാരമുണ്ട്. അത്ലറ്റിക്സിൽ മാൻ കൗർ കരസ്ഥമാക്കിയ നേട്ടം പരിഗണിച്ചാണ് പുരസ്കാരം. ട്രാക്കിലും ഫീൽഡിലുമായി 30ഓളം മെഡലുകൾ മാൻ കൗർ നേടിയിട്ടുണ്ട്. ഗ്രാമീണ വ്യവസായിയായ ആന്ധ്ര പ്രദേശുകാരി പടല ഭുദേവി(40), കൂൺ കൃഷിയിൽ വിജയം കൈവരിച്ചതിനാൽ ‘മഷ്റൂം മഹിള’ എന്ന പേരിലറിയപ്പെടുന്ന ബിന ദേവി(43), കരകൗശല വിദഗ്ധ ആരിഫ ജൻ(33), ഝാർഖണ്ഡുകാരിയായ പരിസ്ഥിതി പ്രവർത്തക ചമി മുർമു(47), ലേ ലഡാക്ക് സ്വദേശിനി വ്യവസായി നിൽസ വാങ്മോ(40),
ഓട്ടോമോട്ടീവ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മഹാരാഷ്ട്രയിൽ നിന്നുള്ള റാഷ്മി ഉർദ്വർദേഷ്(60), വെളിയിട മലമൂത്ര വിസർജ്ജനം കുറക്കുന്ന തരത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വന്ന യു.പി സ്വദേശിനിയും കൽപ്പണിക്കാരിയുമായ കലാവതി ദേവി(58), ഉത്തരാഖണ്ഡ് സ്വദേശിനികളായ പർവതാരോഹകരായ തഷി,നുങ്ഷി മാലിക്(28), ശാസ്ത്രീയ സംഗീതജ്ഞയായ പശ്ചിമ ബംഗാൾ സ്വദേശിനി കൗശികി ചക്രബോർത്തി(38), ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിത യുദ്ധ വിമാന പൈലറ്റുമാരായ മൊഹാന സിങ്, ഭാവന കാന്ത്, ആവണി ചതുർവേദി എന്നിവരും നാരീശക്തി പുരസ്കാരം ഏറ്റുവാങ്ങും.
അന്താരാഷ്ട്ര വനിതാ ദിനമായ ഞായറാഴ്ച രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാര ദാനം. തുടർന്ന് നാരീശക്തി പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിെൻറ വസതിയിൽ ആശയവിനിമയം നടത്തും.
സ്ത്രീശാക്തീകരണത്തിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾ, സംഘങ്ങൾ, സ്ഥാപനങ്ങൾ എന്നിവർക്ക് പ്രതിവർഷം നൽകിവരുന്ന ദേശീയ പുരസ്കാരമാണ് നാരീശക്തി പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.