മഹാരാഷ്ട്രയിലെ ജയിലുകളിൽ 1043 തടവുകാർക്കും 302 ജീവനക്കാർക്കും കോവിഡ്
text_fieldsമുംബൈ: കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിൽ സംസ്ഥാനത്തൊട്ടാകെ 1043 തടവുകാർക്കും 302 ജയിൽ അധികൃതർക്കും രോഗബാധ. ആറ് തടവുകാർ മരിച്ചതായും 818 പേർ രോഗമുക്തി നേടിയതായും ജയിൽ വകുപ്പ് അറിയിച്ചു. 271 ജയിൽ ജീവനക്കാരും രോഗമുക്തി നേടി.
10,480 തടവുകാരെയാണ് കോവിഡ് സാഹചര്യം മുൻനിർത്തി പരോളിലും ജാമ്യത്തിലുമായി വിട്ടത്. തടവുകാർ തിങ്ങിക്കഴിയുന്ന ജയിലുകളിൽ ആളുകളുടെ എണ്ണം കുറക്കാനായാണിത്. തടവുകാരെ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമിതിക്ക് രൂപം നൽകിയിരുന്നു.
തിങ്കളാഴ്ച മഹാരാഷ്ട്രയിൽ 8493 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 228 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 6,04,358 ആയി. ആകെ 20,265 പേരാണ് മഹാരാഷ്ട്രയിൽ മാത്രം മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.