ബുലന്ദ്ശഹർ കലാപം: ഗോവധക്കേസിലെ പ്രതികളിൽ രണ്ട് കുട്ടികളും
text_fieldsബുലന്ദ്ശഹർ(യു.പി): പൊലീസ് ഇൻസ്പെക്ടറടക്കം രണ്ടുപേർ കൊല്ലപ്പെട്ട ബുലന്ദ്ശഹർ കലാപത്തിൽ പൊലീസ് പശുവിനെ കശാപ്പുചെയ്തെന്ന കേസിനു പിന്നാെല. ഗോവധം ആരോപിച്ച് ഏഴു മുസ്ലിംകൾക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർചെയ്ത െപാലീസ് പ്രതിപ്പട്ടികയിൽ ചേർത്ത 11ഉം 12ഉം വയസ്സുള്ള കുട്ടികളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ബജ്റംഗ്ദൾ നേതാവും കലാപം അഴിച്ചുവിട്ടതിൽ ഒന്നാംപ്രതിയുമായ യോഗേഷ് രാജ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ഗ്രാമത്തിൽ താമസിക്കാത്തയാളും തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്തയാളും പ്രതിപ്പട്ടികയിലുണ്ട്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി ഗ്രാമവാസികൾ രംഗത്തുവന്നു. ബജ്റംഗ്ദൾ ഉൾപ്പെടെ സംഘ്പരിവാർ പ്രവർത്തകരാണ് ഗോവധം ആരോപിച്ച് തിങ്കളാഴ്ച അക്രമം അഴിച്ചുവിട്ടത്. തോക്കും ആയുധങ്ങളുമായി എത്തിയ സംഘം പൊലീസിനുനേരെ കല്ലെറിയുകയും വെടിയുതിർക്കുകയും ചെയ്തു. പൊലീസ് ഇൻസ്പെക്ടർ സുബോധ്കുമാർ സിങ്ങടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിലെ സിയാന പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
ഗോവധക്കേസിൽ പൊലീസ് ഉൗർജിത അന്വേഷണത്തിലാണ്. കേസിൽ പ്രതികളായ കുട്ടികളിെലാരാൾ മാതാവിനൊപ്പവും മറ്റൊരു കുട്ടി പിതാവിനൊപ്പവുമാണ് സ്റ്റേഷനിൽ എത്തിയത്. ആദ്യമായാണ് കുട്ടികൾ സ്റ്റേഷനിൽ കയറുന്നത്.
കലാപം ആളിക്കത്തിയ ചിങ്ങരാവതിയിൽനിന്ന് മൂന്നു കി.മീറ്റർ ദൂരത്താണ് നയാബാൻസ് ഗ്രാമം. അവിടെ പശുവിനെ അറുക്കുന്നത് കണ്ടുവെന്നാണ് ബജ്റംഗ്ദൾ നേതാവ് പൊലീസിൽ പരാതിപ്പെട്ടത്. അഞ്ചാംതരത്തിലും ആറാംതരത്തിലും പഠിക്കുന്നവരാണ് പ്രതിസ്ഥാനത്തുള്ള കുട്ടികൾ. ഒരു കുട്ടിയുടെ വീട്ടിൽ പുലർച്ച 2.15ന് പൊലീസ് സംഘം എത്തി പരിശോധന നടത്തി. രണ്ടു പ്രതികളെ തേടിയാണ് പൊലീസ് വന്നത്. എന്നാൽ, െപാലീസ് പറഞ്ഞ പേരുകാർ ഗ്രാമത്തിൽ താമസിക്കുന്നില്ല. തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്ത ഷറഫുദ്ദീെന തെറ്റായി കേസിൽപെടുത്തിയതായി സഹോദരൻ മുഹമ്മദ് ഹുസൈൻ പറഞ്ഞു. ഗ്രാമത്തിൽനിന്ന് നിരവധി പേർ നവംബർ 29 മുതൽ സമ്മേളന നഗരിയിലായിരുന്നു. ചൊവ്വാഴ്ചയാണ് അവർ ഗ്രാമത്തിലെത്തിയത്. എഫ്.െഎ.ആറിൽ പറയുന്ന സുദൈഫ് ചൗധരിയെക്കുറിച്ച് ഗ്രാമവാസികൾക്ക് കേട്ടറിവുപോലുമില്ല. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് പൊലീസ് സൂപ്രണ്ട് പ്രവീൺ രഞ്ജൻ സിങ് പറഞ്ഞു.
മഹാവ് ഗ്രാമത്തിലെ കരിമ്പുപാടത്ത് കാണപ്പെട്ട കന്നുകാലിയുടെ ഭാഗങ്ങൾ പശുവിെൻറതാണെന്ന് ആരോപിച്ചാണ് തിങ്കളാഴ്ച സംഘർഷമുണ്ടായത്. ട്രാക്ടറിൽ അവശിഷ്ടങ്ങളുമായി നീങ്ങിയ സംഘ്പരിവാർ പ്രവർത്തകർ ബുലന്ദ്ശഹർ -ഗാർഹ് റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റിലായെന്ന റിപ്പോർട്ട് പൊലീസ് തള്ളി. നയാബാൻസ് ഗ്രാമവാസിയായ ഇയാൾ ഒളിവിലാണ്. പൊലീസ് ഇൻസ്പെക്ടറുടെ കൊലപാതകത്തിൽ തനിക്ക് ബന്ധമില്ലെന്ന് വിശദീകരിച്ച് യോഗേഷ് രാജിെൻറ വിഡിയോ ബുധനാഴ്ച പുറത്തുവന്നു. തെൻറ ഗ്രാമത്തിലെ സുദൈഫ് ചൗധരി, ഇല്യാസ്, ഷറഫാത്ത്, അനസ്, ഷാജിദ്, പർവേശ്, ഷറഫുദ്ദീൻ എന്നിവർ പശുവിനെ കശാപ്പ്ചെയ്യുന്നത് കണ്ടുവെന്നാണ് പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.