ബീഹാർ പ്രളയം; 11 ജില്ലകളിലെ 15 ലക്ഷം പേർ ദുരിതത്തിൽ
text_fieldsപാറ്റ്ന: ബീഹാറിൽ പ്രളയബാധിതരുടെ എണ്ണം വർധിക്കുന്നു. 11 ജില്ലകളിലെ 15 ലക്ഷംപേർ ദുരിതത്തിലാണ്. സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ബീഹാർ സർക്കാറിെൻറ രക്ഷാപ്രവർത്തനം പരിമിതമാണെന്ന് പ്രളയമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
കോസി, ഗാൻഡക്, ഗംഗ, ബാഗ്മതി, ബുദ്ധി, കമലബലൻ, മഹാനന്ദ തുടങ്ങി നദികളെല്ലാം അപകടകരമായാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. നിലവിൽ 26 റിലീഫ് ക്യാമ്പുകളിൽ 14,011 ആളുകളെ പാർപ്പിച്ചിട്ടുള്ളതായി ദുരന്തനിവാരണ കമ്മിറ്റി അധികൃതർ പറഞ്ഞു.
463 കമ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിക്കുന്നുണ്ട്. ആവശ്യമുള്ളതിലും ഏറെ കുറവാണ് സർക്കാർ ക്രമീകരണങ്ങളെന്ന് പ്രളയത്തിലകെപ്പട്ടവർ പറയുന്നു. ഗോപാൽഗഞ്ച്, ഡർഭംഗ, മുസാഫർപുർ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.