മഥുരയിൽ അംബേദ്കർ ജയന്തി ഘോഷയാത്രക്കിടെ കല്ലേറ്; 11 പേർക്ക് പരിക്ക്
text_fieldsമഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ഡോ.അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയക്കിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 11 പേർക്ക് പരിക്കേറ്റു. ഘോഷയാത്രക്കിടെ ചിലർ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
കല്ലേറുണ്ടായത് ഘോഷയാത്രക്കിടെ ആളുകളുടെ തിക്കിനും തിരക്കിനും കാരണമായി. കല്ലേറിന് പിന്നാലെ ഇരുവശത്തു നിന്നും ഗ്ലാസ് കുപ്പികൾ കൊണ്ട് എറിഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ നിരവധി പേർക്കാണ് പരിക്കേറ്റത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ കോൺസ്റ്റബിൾമാരായ കൗശൽ യാദവ്, രാജേന്ദ്ര സിംഗ്, ദിവേഷ് ചൗധരി എന്നിവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
എ.ഡി.എം യോഗാനന്ദ് പാണ്ഡെ, എസ്.ഡി.എം ശ്വേത സിങ്, മജിസ്ട്രേറ്റ് മനോജ് വർഷ്നി, മറ്റ് അഡ്മിനിസ്ട്രേറ്റീവ് അധികാരികൾ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ക്രമസമാധാന നില നിലനിർത്താൻ നിരവധി ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. നേരത്തെ ഹത്രാസ് ജില്ലയിലും മൂന്ന് അംബേദ്കർ പ്രതിമകൾ തകർത്തിരുന്നു. ഇതിന് പിന്നാലെ ഒരു വിഭാഗം കടകൾ അടപ്പിച്ച് പ്രതിഷേധിച്ചു. കോട്വാലി പൊലീസ് ഇരു കക്ഷികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്ന് പുതിയ പ്രതിമകൾ സ്ഥാപിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.