ഗിർ വനത്തിൽ 11 സിംഹങ്ങൾ ചത്ത നിലയിൽ
text_fieldsരാജ്കോട്ട്: ഗുജറാത്തിെല ഗിർ വനത്തിൽ 11 സിംഹങ്ങളുടെ മൃതശീരരം കണ്ടെത്തി. മൂന്ന് ദിവസങ്ങളിലായാണ് 11 ശവങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.
ചത്ത സിംഹങ്ങളെല്ലാം കിഴക്കൻ ഗിറിലെ ദാൽഖനിയ റേഞ്ചിൽ നിന്നാണ്. രണ്ടു മൂന്ന് ദിവസങ്ങളായാണ് 11 ശവങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച അംറേലി ജില്ലയിലെ രജുല മേഖലയിൽ നിന്ന് ഒരു പെൺ സിംഹത്തിെൻറ ശവം കണ്ടെത്തിയിരുന്നു. ദാൽഖനിയ റേഞ്ചിൽ നിന്ന് അതേ ദിവസം മൂന്ന് മൃതദേഹങ്ങൾ കൂടി കിട്ടി. മേഖലയിൽ നിന്ന് കഴിഞ്ഞ ദിവസം ഏഴ് ശവശരീരം കൂടി കണ്ടെത്തുകയായിരുന്നു.
11 സിംഹങ്ങളിൽ നിന്നും സാമ്പിൾ ശേഖരിച്ച് ജുനഗഡ് മൃഗാശുപത്രിയിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
എട്ടു സിംഹങ്ങൾ ചത്തത് പരസ്പരം നടന്ന യുദ്ധത്തിെൻറ ഫലമായിട്ടായിരിക്കാം. അതുവഴിയുണ്ടായ പരിക്കുകളാകാം മരണത്തിനിടയാക്കിയത് എന്ന് കരുതുന്നതായും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒാഫ് ഫോറസ്റ്റ് വൈൽഡ് ലൈഫ് എ.കെ സക്സേന പറഞ്ഞു. സിംഹക്കുട്ടികളും പെൺസിംഹങ്ങളുമാണ് കൂടുതൽ മരണത്തിന് കീഴടങ്ങിയത്. മൂന്നു നാലു വർഷമായി ഇൗ രീതി കാണുന്നുണ്ടെന്നും പ്രത്യേകിച്ച് ദുരൂഹത ഇെല്ലന്നാണ് പ്രാഥമിക നിഗമനമെന്നും സക്സേന പറഞ്ഞു.
എന്തായാലും അന്വേഷണം നടത്തുന്നുണ്ട്. സിംഹങ്ങൾ ചത്തത് വൈദ്യുതി ഏറ്റാണോ വിഷമേറ്റാണോ വേട്ടയാടിക്കൊന്നതാണോ എന്ന കാര്യമായിരിക്കും ആദ്യം അന്വേഷിക്കുക എന്നും അദ്ദേഹം പറഞ്ഞു.
2015ലെ സെൻസസ് പ്രകാരം 520 സിംഹങ്ങളാണ് ഗിർ വനത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.