കശ്മീർ: തടവിലാക്കിയ നേതാക്കളിൽനിന്ന് 11 മൊബൈൽ ഫോണുകൾ പിടികൂടി
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ എം.എൽ.എ ഹോസ്റ്റലിൽ തടവിൽ കഴിയുന്ന വിവിധ രാഷ്ട്രീയ ക ക്ഷി നേതാക്കളിൽനിന്ന് 11 മൊബൈൽ ഫോണുകൾ പിടികൂടിയതായി പൊലീസ്. സബ് ജയിലാക്കി മാറ്റ ിയ എം.എൽ.എ ഹോസ്റ്റലിൽ നടത്തിയ പരിശോധനയിലാണ് ഫോണുകൾ കണ്ടെടുത്തത്. ഇവിടേക് ക് ഫോണുകൾ എത്തിയതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്തിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് സ്വകാര്യ ഹോട്ടലിൽ തടവിലാക്കിയ 36ഓളം നേതാക്കളെ കനത്ത ശൈത്യത്തെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് എം.എൽ.എ ഹോസ്റ്റലിലേക്ക് മാറ്റിയത്.
അതിനിടെ, ഭീഷണി വകവെക്കാതെ തുറന്നു പ്രവർത്തിച്ച ഞായറാഴ്ച ചന്തകളിൽ വൻതിരക്ക് അനുഭവപ്പെട്ടു. കടകൾ തുറക്കരുതെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, ചില കടകൾ അടഞ്ഞുകിടന്നു.
ഒരുമാസമായി തുടരുന്ന അഭിഭാഷക സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ സുകേഷ് സി. ഖജുരിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. വിവിധ രേഖകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള അധികാരം കോടതികളിൽനിന്ന് റവന്യൂ വകുപ്പിലേക്ക് മാറ്റിയതിനെതിരെയാണ് അഭിഭാഷകർ സമരം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.