ബീഹാറിലെ അഭയകേന്ദ്രത്തിൽ 11 പെൺകുട്ടികൾ കൂടി കൊല്ലപ്പെട്ടിരിക്കാമെന്ന് സി.ബി.ഐ
text_fieldsപട്ന: ബീഹാറിലെ അഭയകേന്ദ്രത്തിൽ 11 പെൺകുട്ടികൾ കൂടി കൊല്ലപ്പെട്ടിരിക്കാമെന്ന് സി.ബി.ഐ. സുപ്രീംകോടതിയിലാണ് കേന്ദ്ര അന്വേഷണ ഏജൻസി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയത്. സമീപത്തെ ശ്മശാനത്തിൽ നിന്ന് പെൺകുട്ടികളുടേതെന്ന് സംശയിക്കുന്ന എല്ലുകൾ കണ്ടെത്തിയതിെൻറ പശ്ചാത്തലത്തിലാണ് സി.ബി.ഐ പുതിയ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
കേസിലെ പ്രധാന പ്രതിയായ ബ്രജേഷ് താക്കൂറും കൂട്ടാളികളും ചേർന്ന് ഇവരെ കൊലപ്പെടുത്തിയിരിക്കാമെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.ബി.ഐ വ്യക്തമാക്കുന്നു. ബീഹാറിലെ മുസാഫർപൂരിൽ എൻ.ജി.ഒ നടത്തിയിരുന്ന അഭയകേന്ദ്രത്തിൽ നിരവധി പെൺകുട്ടികളാണ് ബലാൽസംഗത്തിനിരയായത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് നടത്തിയ പഠനത്തെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവം വൻ വിവാദമായതോടെ സംസ്ഥാന സർക്കാർ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് താക്കൂർ ഉൾപ്പടെയുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 21 പേജുള്ള കുറ്റപത്രമാണ് സി.ബി.ഐ സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.