രാജ്യസഭയിൽ കേരള എം.പിമാർ അടക്കം 19 പേർക്ക് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള മൂന്ന് എം.പിമാർ അടക്കം 19 പേർക്ക് സസ്പെൻഷൻ. വി. ശിവദാസൻ, എ.എ. റഹീം (സി.പി.എം), പി. സന്തോഷ് കുമാർ (സി.പി.ഐ) എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട കേരളാ എം.പിമാർ. നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിനാണ് വെള്ളിയാഴ്ച വരെ രാജ്യസഭ ഉപാധ്യക്ഷൻ സസ്പെൻഡ് ചെയ്തത്.
സുഷ്മിത ദേവ്, മൗസം നൂർ, ഡോ. ശാന്തനു സെൻ, ഡോള സെൻ, മുഹമ്മദ് നദീമുൽ ഹഖ്, അഭി രഞ്ജൻ ബിശ്വാസ്, ശാന്താ ഛേത്രി (തൃണമൂൽ കോൺഗ്രസ്), കനിമൊഴി, എം. ഹമാമദ് അബ്ദുല്ല, എസ്. കല്യാണ സുന്ദരം, ആർ. ഗിരഞ്ജൻ, എൻ.ആർ. ഇളങ്കോ, എം. ഷൺമുഖം (ഡി.എം.കെ), ബി. ലിംഗയ്യ യാദവ്, രവിഹന്ദ്ര വദ്ധിരാജു, ദാമോദർ റാവു ദിവകോണ്ട (ടി.ആർ.എസ്) എന്നീ പ്രതിപക്ഷ എം.പിമാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സസ്പെൻഡ് ചെയ്യപ്പെട്ടതിൽ അധികവും തൃണമൂൽ കോൺഗ്രസ് എം.പിമാരാണ്.
ജി.എസ്.ടി വിഷയത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുന്നത്. ഇന്നും പ്രതിപക്ഷ എം.പിമാർ കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധം ഉയർത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ലോക്സഭയിൽ നിന്ന് കേരളത്തിൽ നിന്നുള്ള രണ്ടുപേർ അടക്കം നാലു എം.പിമാരെ സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.