ജമ്മു കശ്മീരിൽ മഞ്ഞിടിച്ചിൽ; 11 സൈനികർ മരിച്ചു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലായി ഉണ്ടായ മഞ്ഞിടിച്ചിലിൽ 11 സൈനികർ മരിച്ചു. നിരവധി സൈനികർക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ഗുർസെ േമഖലയിലെ സൈനിക ക്യാമ്പിൽ ഇന്നലെയുണ്ടായ മഞ്ഞിടിച്ചിലിലാണ് മരണം. മഞ്ഞിനടിയിൽ പെട്ട സൈനികരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
േമാശം കാലാവസ്ഥയും കനത്ത മഞ്ഞു വീഴ്ചയും മൂലം രക്ഷാ പ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. ഗുർസെ മേഖലയലിലെ സൈനിക ക്യാമ്പുണ്ടായിരുന്ന സ്ഥലത്തു നിന്ന് ആറ് മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്ന് മൃതദേഹങ്ങൾ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. സൈനിക ക്യാമ്പിലേക്ക് പോവുകയായിരുന്ന വാഹനം മഞ്ഞിടിച്ചിലിൽ കാണാതായിട്ടുണ്ട്.
ഇന്നലെ സൊണമാർഗിലുണ്ടായ മഞ്ഞിടിച്ചിലിൽ ഒരു മേജർ മരിച്ചിരുന്നു. രക്ഷാപ്രവർത്തകർ ഏഴുപേരെ ജീവനോടെ കണ്ടെത്തിയിട്ടുണ്ട്. എത്രപേരെ കാണാതായി എന്നതിനെ കുറിച്ച് സേന കൃത്യമായ വിവരം നൽകിയിട്ടില്ല. ഇന്നലെയുണ്ടായ കനത്ത മഞ്ഞു വീഴ്ചയിൽ നാല് സാധാരണക്കാരും മരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.