Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാലാവധി കഴിഞ്ഞ...

കാലാവധി കഴിഞ്ഞ 'ഹെൽത്ത്​ ഡ്രിങ്ക്​ പൗഡർ' കഴിച്ച്​​ 11കാരൻ മരിച്ചു

text_fields
bookmark_border
deadbody
cancel

ചെന്നൈ: കാലാവധി കഴിഞ്ഞ ഹെൽത്ത്​ ഡ്രിങ്ക്​ പൗഡർ കഴിച്ച്​ 11കാരൻ മരിച്ചു. മധുര അഴകനല്ലൂർ​ പി.ചിന്നാണ്ടി മകൻ സി.ഗുണയാണ്​ മരിച്ചത്​. മകൻ കൂട്ടുകാരുമൊത്ത്​ വീടിന് മുന്നിൽ കളിക്കുമ്പോഴാണ്​ കാലഹരണപ്പെട്ട ഹെൽത്ത് ഡ്രിങ്ക് പൊടി കഴിച്ചതെന്ന്​ ചിന്നാണ്ടി പറഞ്ഞു. ഗുണ ഒരു പാക്കറ്റ് മുഴുവനായും കഴിച്ചു.

അതേസമയം മറ്റു രണ്ടുപേർ രുചിച്ചയുടൻ തുപ്പി. ഛർദ്ദിക്കുകയും അബോധാവസ്​ഥയിലാവുകയും ചെയ്​ത കുട്ടിയെ ഉടനടി രാജാജി ഗവ. ആശുപത്രിയിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാക്കറ്റിൽ കാലാവധി തീയതി വ്യക്തമല്ലെന്ന്​ പൊലീസ്​ അറിയിച്ചു. ഗുണയുടെ പിതാവ്​ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിൽ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathhealth drink powderhealth drink
News Summary - 11-year-old dies after consuming expired 'health drink powder'
Next Story