ആറാം ക്ലാസുകാരിയെ സ്കൂളിലെ ശുചിമുറിയിൽ വെച്ച് ബലാത്സംഗം ചെയ്ത് പ്രധാനാധ്യാപകൻ
text_fieldsഭുപനേശ്വർ: ഒഡീഷയിൽ സ്കൂളിലെ ശുചിമുറിയിൽ വെച്ച് ആറാം ക്ലാസുകാരിയെ അധ്യാപകർ ബലാത്സംഗം ചെയ്തു. ഒഡീഷയിലെ നബരംഗ്‌പൂർ ജില്ലയിൽ സർക്കാർ സ്കൂളിലാണ് സംഭവം. സംഭവത്തിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രധാനാധ്യാപകനും മറ്റൊരു അധ്യാപികയും ചേർന്ന് കുട്ടിയം ബലമായി ശുചിമുറിയിലേക്ക് കയറ്റിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. നവംബർ 9ന് വയറിന് താഴെ വേദന അനുഭവപ്പെട്ടതോടെയാണ് പെൺകുട്ടി മാതാപിതാക്കളോട് വിവരം പറയുന്നത്.
ഇതിന് പിന്നാലെ മാതാപിതാക്കൾ കുണ്ടേയ് പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പ്രധാനാധ്യാപകനേയും മറ്റൊരു അധ്യാപികയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും, പോക്സോ നിയമവും പ്രകാരം കേസെടുത്തിട്ടുണ്ട്. പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.