യു.എ.പി.എ ചുമത്തി 11 വർഷം ജയിലിൽ; ഒടുവിൽ നിരപരാധിെയന്ന് 'തെളിഞ്ഞു'- ശ്രീനഗർ സ്വദേശിക്ക് മോചനം
text_fieldsശ്രീനഗർ: ഭീകരരുടെ ശ്രംഖലയുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി നീണ്ട 11 വർഷം ജയിലിലടച്ച ശ്രീനഗർ സ്വദേശിക്ക് ഒടുവിൽ മോചനം. കമ്പ്യൂട്ടർ പ്രഫഷനലായിരുന്ന ബശീർ അഹ്മദിനെയാണ് ഗുജറാത്തിലെ ആനന്ദിൽനിന്ന് ഭീകരവിരുദ്ധ സ്ക്വാഡ് പിടികുടിയിരുന്നത്.
കേസ് പരിഗണിച്ച വഡോദര കോടതി ആരോപണങ്ങൾ തള്ളിയതോടെയാണ് ഒരു പതിറ്റാണ്ടിലേറെ നീണ്ട ജയിൽവാസത്തിന് അറുതിയായത്.
അർബുദ ശേഷമുളള പരിചരണത്തെ കുറിച്ച നാലു ദിവസത്തെ ക്യാമ്പിന് ഗുജറാത്തിലെത്തിയതായിരുന്നു ബശീർ. അദ്ദേഹം അംഗമായ കിമായ ഫൗേണ്ടഷൻ വഴി കശ്മീർ താഴ്വരയിൽ ഈ സേവനം നൽകാൻ ലക്ഷ്യമിട്ടായിരുന്നു പങ്കെടുത്തത്. എന്നാൽ, 2010 മാർച്ച് 13ന് ഹോസ്റ്റലിലെത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട ബശീർ ഹിസ്ബുൽ മുജാഹിദീൻ നേതാവ് സയ്യിദ് സലാഹുദ്ദീനുമായി അടുത്ത ബന്ധമുള്ളയാളെന്ന് പൊലീസ് ആരോപിച്ചു. അറസ്റ്റ് ചെയ്തയുടൻ ഭീകരമുദ്ര ചാർത്തി ടെലിവിഷൻ കാമറകൾക്ക് മുന്നിൽ ഹാജരാക്കുകയും ചെയ്തിരുന്നു. കടുത്ത ദുഃഖത്തിൽ കഴിഞ്ഞ പിതാവ് ഈ ഘട്ടത്തിൽ വേർപിരിഞ്ഞതാണ് ബശീറിന് ഏറ്റവും വലിയ നഷ്ടമായത്. അർബുദ ബാധിതനായി 2017ലായിരുന്നു പിതാവിെൻറ വേർപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.