കേന്ദ്ര ഏജന്‍സികള്‍ ജപ്തി ചെയ്തത് 1.10 ലക്ഷം കോടി രൂപയുടെ വസ്തുവകകൾ
text_fieldsന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേന്ദ്രസർക്കാറിന്റെ വിവിധ ഏജന്‍സികള്‍ രാജ്യത്ത് ജപ്തി ചെയ്തത് 1.10 ലക്ഷം കോടി രൂപയുടെ വസ്തുവകകൾ. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഏജന്‍സികള്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയില്‍ ജപ്തി ചെയ്ത സ്ഥാവര വസ്തുക്കളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്റെ മറുപടിയിലാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്.
2017-18 മുതല്‍ 31.01.2023 വരെ 1,10,934.83 കോടി രൂപയുടെ സ്ഥാവര വസ്തുക്കളാണ് ജപ്തി ചെയ്തത്. അതില്‍ വെറും 70.86 കോടി രൂപയ്ക്ക് തുല്യമായ വസ്തുവകകളേ വില്‍പന നടത്തിയിട്ടുള്ളൂവെന്നും കേന്ദ്രം അറിയിച്ചു. മൊത്തം ജപ്തി ചെയ്ത വസ്തുവകകളുടെ 0.064 ശതമാനമാണ് ഇത്.
വിവിധ കോടതികളില്‍ കേസുകള്‍ നിലവിലുള്ളതിനാലാണ് തുടര്‍നടപടി സ്വീകരിക്കുന്നതിലുള്ള ഗണ്യമായ കുറവുണ്ടായതെന്ന് കേന്ദ്രം മറുപടിയില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.