11,379 കർഷക ആത്മഹത്യ; 2016ലെ കണക്ക് പുറത്തുവിട്ട് കേന്ദ്രം
text_fieldsന്യൂഡൽഹി: മൂന്നു വർഷത്തോളം വൈകിച്ചതിനൊടുവിൽ 2016ൽ ആത്മഹത്യ ചെയ്ത കർഷകരുടെ കണ ക്ക് പുറത്തുവിട്ട് മോദി സർക്കാർ. 11,379 കർഷകരാണ് രാജ്യത്തുടനീളം ആ ഒരൊറ്റ വർഷം ജീവ നൊടുക്കിയത്. ദിവസം 31ലേറെ എന്ന ഞെട്ടിക്കുന്ന നിരക്കിലാണിത്. ഇതിൽ തൊഴിലാളികളും ഭൂവ ുടമകളും കൊയ്ത്തുകാരും ഉൾപ്പെടും. രാജ്യത്തെ ഏറ്റവും കൂടുതൽ കർഷകർ ജീവനൊടുക്കു ന്ന സംസ്ഥാനമെന്ന അപഖ്യാതി ഇത്തവണയും മഹാരാഷ്ട്രക്കാണ്. 3661 പേരാണ് മരിച്ചത്. ആത്മഹത്യ ചെയ്യുന്ന മൂന്നു കർഷകരിൽ ഒരാൾ ഇവിടെനിന്നാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ ഒക്ടോബർ 21ന് രാജ്യത്തെ കുറ്റകൃത്യങ്ങൾ സംബന്ധിച്ചുള്ള പട്ടിക പുറത്തിറക്കിയിരുന്നു. എന്നാൽ, കർഷക ആത്മഹത്യകൾ സംബന്ധിച്ചുള്ള കണക്ക് പുറത്തുവിടേണ്ടതില്ലെന്ന് അന്നുതന്നെ എൻ.സി.ആർ.ബി തീരുമാനിക്കുകയായിരുന്നു.
പ്രധാനപ്പെട്ട കാര്യം, മുെമ്പാക്കെയും പുറത്തുവിട്ട റിപ്പോർട്ടുകളിൽ വിളനാശം, വായ്പ, കുടുംബപ്രശ്നങ്ങൾ, രോഗം തുടങ്ങിയ കാരണങ്ങൾ നിരത്തിയിരുന്നുവെങ്കിൽ ഇത്തവണ കാരണങ്ങൾ ഒന്നുംതന്നെ പറയുന്നില്ല. എന്നാൽ, 2015 മുതലുള്ള കണക്കുകളനുസരിച്ച് 80 ശതമാനത്തോളം കർഷകരും ജീവനൊടുക്കാൻ കാരണം ബാങ്കുകളിൽനിന്നും ചെറുകിട ധനകാര്യ സ്ഥാപനങ്ങളിൽനിന്നും എടുത്ത വായ്പ തിരിച്ചടക്കാനാവാത്തതാണ്.
അേതസമയം, ഇേപ്പാൾ പുറത്തുവിട്ട കണക്കുകൾ 18 മാസം മുമ്പ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതാണെന്നാണ് മുൻ എൻ.സി.ആർ.ബി ഉദ്യോഗസ്ഥൻ പറയുന്നത്. ഇതുസംബന്ധിച്ച് നിരവധി വിശദീകരണങ്ങൾ ആഭ്യന്തര മന്ത്രാലയം തേടിയതായും കർഷക ആത്മഹത്യയുമായി ബന്ധപ്പെട്ട കണക്കുകൾ ശേഖരിക്കേണ്ടതുണ്ടോ എന്നതടക്കം അന്വേഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.