മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 114 പൊലീസുകാർക്ക് കോവിഡ്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 114 െപാലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ള പൊലീസുകാരുടെ എണ്ണം 1330 ആയി. 26 പൊലീസുകാരാണ് ഇതുവരെ മരിച്ചത്.
ഇതുവരെ 2095 പൊലീസുകാർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ മാസം 55 പൊലീസുകാരോട് വീട്ടിലിരിക്കാൻ നിർദേശിച്ചിരുന്നു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവുമുള്ളവരോടാണ് വീട്ടിലിരിക്കാൻ നിർദേശിച്ചിരുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 2682 േപർക്കാണ് വെള്ളിയാഴ്ച കോവിഡ് രോഗം കണ്ടെത്തിയത്. 116 മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതർ 62,228 ആയി. മരണസംഖ്യ 2098.
തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 36,932 പേർക്കാണ് മുംബൈയിൽ രോഗം സ്ഥിരീകരിച്ചത്. 1173 പേർ ഇവിടെ മാത്രം മരിക്കുകയും ചെയ്തു. വെള്ളിയാഴ്ച മാത്രം 1447 പേർക്കാണ് മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നാലാംഘട്ട ലോക്ഡൗൺ തിങ്കളാഴ്ച അവസാനിക്കും. അഞ്ചാംഘട്ട ലോക്ഡൗണിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഇളവുകൾ അനുവദിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.