മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത് 1140 പൊലീസുകാർക്ക്
text_fieldsമുംബൈ: സംസ്ഥാനത്ത് ഇതുവരെ 1140 പൊലീസുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര പൊലീസ്. നിലവിൽ 862 പൊലീസ് ഉദ്യോഗസ്ഥർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 268 പേർക്ക് രോഗം ഭേദമായതായും 10 പേർ മരിച്ചതായും അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് 19 ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. വെള്ളിയാഴ്ച 1576 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 29,100 ആയി. 1068 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 49 മരണം വെള്ളിയാഴ്ച സ്ഥിരീകരിച്ചു. 3.7 ശതമാനമാണ് മഹാരാഷ്ട്രയിലെ മരണനിരക്ക്. രാജ്യത്ത് ഇത് 3.23 ശതമാനമാണ്.
സംസ്ഥാനത്തെ 60 ശതമാനം രോഗികളും മഹാനഗരമായ മുംബൈയിലാണ്. മുംബൈയിൽ മാത്രം 933 പുതിയ കോവിഡ് കേസുകൾ വെള്ളിയാഴ്ച റിേപ്പാർട്ട് ചെയ്തു. 17,671 ആണ് മുംബൈയിലെ രോഗബാധിതരുടെ എണ്ണം. 34 പേർ വെള്ളിയാഴ്ച മരിച്ചതോടെ മുംബൈയിൽ മാത്രം മരിച്ചവരുടെ എണ്ണം 655 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.