വിരമിച്ച കേണലിെൻറ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 117 കിലോ നീൽഗയ് ഇറച്ചിയും പിടിച്ചെടുത്തു
text_fieldsലക്നോ: വിരമിച്ച കേണലിെൻറ മീററ്റിലെ വീട്ടിൽ നിന്നും ഒരു കോടി രൂപയും 40 പിസ്റ്റളുകളും 50,000 വെടിയുണ്ടകളും 117 കിലോ നീൽഗയ്(നീലക്കാള) ഇറച്ചിയും പിടിച്ചെടുത്തു. ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ്(ഡി.ആർ.െഎ) നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
റിട്ടയേർഡ് കേണൽ പ്രശാന്ത് ബിഷ്നോയിയുടെ വീട്ടിലാണ് പരിശോധന നടന്നത്. പുലിത്തോലും ഇവിടെ നിന്ന് കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. 17മണിക്കൂർ നീണ്ട പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ശനിയാഴ്ച ഉച്ചക്ക് തുടങ്ങിയ പരിശോധന ഞായറാഴ്ച പുലർച്ചെ മൂന്നു വരെ നീണ്ടു. ബിഷ്നോയ് ഒളിവിലാണ്. ദേശീയ നിലവാരത്തിലുള്ള ഷൂട്ടറാണ് പ്രശാന്ത് ബിഷ്നോയ്.
ഡി.ആർ.െഎയുടെയും വനവകുപ്പിെൻറയും സംയുക്ത പരിശോധനയിൽ ബിഷ്നോയിയുടെ പിതാവ് റിട്ടയേർഡ് കേണൽ ദേവീന്ദ്ര കുമാറിെൻറ വീട്ടിൽ നിന്ന് മൃഗത്തോലും ആനക്കൊമ്പും കണ്ടെടുത്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.
നീലക്കാളയുടെ ഇറച്ചി റഫ്രിജറേറ്ററിൽ നിന്നാണ് ലഭിച്ചതെന്നും അവ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഫോറസ്റ്റ് ഒാഫീസർ അറിയിച്ചു. വംശനാശ ഭീഷണിയുള്ള മൃഗമാണ് നീൽഗയ്. വന്യജീവി സംരക്ഷണ നിയമപ്രകാരം കേണലിനും മകനുമെതിരെ കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.