Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വപ്​നം സിവിൽ...

സ്വപ്​നം സിവിൽ സർവിസ്​; ബ്രെയിൻ ട്യൂമർ ബാധിതയായ 11കാരി ഒരുദിവസത്തേക്ക്​ കലക്​ടറായി

text_fields
bookmark_border
flora asodia
cancel

അഹ്​മദാബാദ്​: ബ്രെയിൻ ട്യൂമർ ബാധിതയായ 11കാരി ​ഫ്ലോറ അസോദിയയുടെ സ്വപ്​നമാണ്​ സിവിൽ സർവീസ്​. ഏഴാം ക്ലാസുകാരിയായ ഫ്ലോറ കലക്​ടറാകുന്നതായിരുന്നു​ സ്വപ്​നം കണ്ടിരുന്നത്​. എന്നാൽ അടുത്തിടെ അസുഖം മൂർച്ഛിച്ചതോടെ കു​ട്ടി ആശുപത്രിയിലായി. ഇതോടെ ആഗ്രഹപൂർത്തീകരണത്തിനായി ഒരു ദിവസം കുട്ടിയെ കലക്​ടറുടെ കസേരയിൽ ഇരുത്തിയിരിക്കുകയാണ്​ അഹ്​മദാബാദ്​ ജില്ല ഭരണകൂടം.

'ഗാന്ധിനഗർ സ്വദേശിനിയായ ഫ്ലോറ ബ്രെയിൻ ട്യൂമർ ബാധിതയാണ്​. കഴിഞ്ഞ മാസം ഒരു ശസ്​ത്രക്രിയക്ക്​ വിധേയയായതോടെ ആരോഗ്യനില വഷളാകാൻ തുടങ്ങി. മേക് എ വിഷ്​ ഫൗണ്ടേഷനാണ്​ കുട്ടിക്ക്​ കലക്​ടർ ആകാനായിരുന്നു ആഗ്രഹം എന്ന്​ പറഞ്ഞത്​' -അഹ്​മദാബാദ്​ കലക്​ടർ സന്ദീപ്​ സാങ്​ഗ്​ലെ പറഞ്ഞു.

ഫൗണ്ടേഷന്‍റെ അഭ്യർഥന പ്രകാരം കലക്​ടർ കുട്ടിയു​െട ആഗ്രഹം പൂർത്തീകരിക്കാനായി മാതാപിതാക്കളെ ബന്ധപ്പെട്ടു. 'ശസ്​ത്രക്രിയക്ക്​ ശേഷം നില വഷളായതിനാൽ മാതാപിതാക്കൾ അവളെ ഒരുദിവസത്തേക്ക്​ കലക്​ടർ ആക്കുക എന്ന തീരുമാനത്തോട്​ ആദ്യം സമ്മതം മൂളിയിരുന്നില്ല. എന്നാൽ സംസാരിച്ച്​ അവരെ​കൊണ്ട്​ സമ്മതിപ്പിക്കുകയായിരുന്നു'- കലക്​ടർ പറഞ്ഞു.

ഫ്ലോറക്ക്​ എത്രയും പെ​ട്ടെന്ന്​ അസുഖം ഭേദമാകാനും ലക്ഷ്യം എത്തിപ്പിടിക്കാനും സാധിക്ക​േട്ട​െയന്നും കലക്​ടർ ആശംസിച്ചു. സെപ്​റ്റംബർ 25 ന്​ പിറന്നാൾ ആഘോഷിക്കുന്ന ഫ്ലോറയെ സമ്മാനങ്ങൾ നൽകിയാണ്​ കലക്​ട്രേറ്റിൽ നിന്ന്​ യാത്രയാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AhmedabadcollectorBrain Tumour
News Summary - 11year old Girl Suffering From Brain Tumour Made Collector For A Day in Ahmedabad
Next Story