പുണെയിൽ കനത്ത മഴയിൽ 17 മരണം; സ്കൂളുകൾക്കും കോളജുകൾക്കും അവധി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ പുണെ ജില്ലയിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മതിലിടിഞ്ഞും അഞ്ച് സ് ത്രീകളുൾപ്പെടെ 17 പേർ മരിച്ചു. നാലുപേരെ കാണാതായി. വെള്ളപ്പൊക്കത്തെ തുടർന്ന് 16,000ത്തോളം പേരെ മാറ്റിപ്പാർപ്പിച ്ചു. ബുധനാഴ്ച തുടങ്ങിയ കനത്തമഴ വ്യാഴാഴ്ച രാവിലെവരെ തുടർന്നു. ഇതോടെ നദികൾ കരകവിയുകയായിരുന്നു.
പുണെ, ബരാമതി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പലരും രക്ഷതേടി കെട്ടിടങ്ങളുടെ ടെറസിൽ അഭയം തേടുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വെള്ളപ്പൊക്കത്തെ തുടർന്ന് പുണെയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.
ഖേഡ് ശിവപർ ഗ്രാമത്തിലെ ദർഗയിൽ കിടന്നുറങ്ങിയ അഞ്ചുപേർ ഒഴുക്കിൽപെട്ടാണ് മരിച്ചത്. അരണ്യേശ്വറിൽ മതിലിടിഞ്ഞു വീണ് ഒമ്പതു വയസ്സുകാരനുൾപ്പെടെ അഞ്ചുപേർ മരിച്ചു. കാറടക്കം ഒലിച്ചുപോയ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.