Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപടക്ക ഗോഡൗണിൽ...

പടക്ക ഗോഡൗണിൽ തീപിടിത്തം; 12 പേർ മരിച്ചു, കർണാടക - തമിഴ്നാട് അതിർത്തിയായ അത്തിബലെയിലാണ് സംഭവം

text_fields
bookmark_border
12 killed as firecracker godown goes up in flames near Karnataka Tamil Nadu border
cancel
camera_alt

കർണാടക - തമിഴ്നാട് അതിർത്തിയായ അത്തിബലെയിലെ പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തം                                                                                                               വീഡിയോയും ഫോട്ടോയും: ലിജോ ചീരൻ ജോസ്

ബംഗളൂരു: പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ 12 പേർ വെന്തുമരിച്ചു. കർണാടക - തമിഴ്നാട് അതിർത്തിയായ അത്തിബലെയിലാണ് സംഭവം. ശനിയാഴ്ച വൈകീട്ട് 3.30 ഓടെ ഗോഡൗണിലേക്ക് ലോറിയിൽനിന്ന് പടക്കപ്പെട്ടികൾ ഇറക്കവെയാണ് അപകടം. പടക്കപ്പെട്ടികൾക്ക് തീപിടിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. 10 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ബംഗളൂരു റൂറൽ എസ്.പി മല്ലികാർജുൻ ബൽദന്ദി പറഞ്ഞു.

കടയുടമയടക്കം നാല് പേർ ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗളൂരു നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയിൽനിന്ന് 16 കിലോമീറ്റർ അകലെയാണ് ആനേക്കൽ താലൂക്കിലെ അത്തിബലെ. ഈ മേഖലയിൽ നിരവധി പടക്ക കടകളും ഗോഡൗണുകളും പ്രവർത്തിക്കുന്നുണ്ട്. ദീപാവലി ആഘോഷക്കാലം മുന്നിൽക്കണ്ട് ലക്ഷങ്ങളുടെ വെടിമരുന്ന് ഉൽപന്നങ്ങളാണ് ഗോഡൗണിൽ എത്തിച്ചിരുന്നത്. ഇത് മുഴുവനും കത്തിയമർന്നു. സമീപത്തെ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ ചരക്കുകൾ സ്പർശിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.


അപകട വിവരമറിഞ്ഞയുടൻ വാട്ടർ ടാങ്കറുകളടക്കം ഒമ്പത് വാഹനങ്ങളുമായി കുതിച്ചെത്തിയ അഗ്നി രക്ഷാ സേനക്ക് രാത്രി പത്തോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായത്. ഫോറൻസിക് വിദഗ്ദരടങ്ങുന്ന സംഘം അപകട സ്ഥലത്തെത്തി വിവരം ശേഖരിച്ചു. മരിച്ചവരിൽ മിക്കവരും ഗോഡൗണിലെ ജീവനക്കാരാണ്. പലരും ഗോഡൗണിനകത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് അപകടം. തീപിടിത്തമുണ്ടായയുടൻ ചില ജീവനക്കാർ ഓടി രക്ഷപ്പെട്ടിരുന്നു. ഇവരുടെ വിവരം ശേഖരിച്ചുവരികയാണ്. ആരൊക്കെയാണ് മരണപ്പെട്ടത് എന്ന് അതിനുശേഷമേ സ്ഥിരീകരിക്കാനാവൂ. കൂടുതൽ പേർ അപകടത്തിൽപെട്ടിട്ടുണ്ടോ എന്നറിയാൻ രാത്രി വൈകിയും അപകടസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.

അപകടം നടന്നത് ദേശീയ പാതയോരത്തായതിനാൽ വാഹനഗതാഗതവും തടസ്സപ്പെട്ടു. തമിഴ്നാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഒറ്റവരിയായി നിയന്ത്രിച്ചു. ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident newsfirecracker godown
News Summary - 12 killed as firecracker godown goes up in flames near Karnataka-Tamil Nadu border
Next Story