യു.പിയിൽ ഡെങ്കി-പകർച്ചപ്പനി പടരുന്നു; 12 കുട്ടികൾ മരിച്ചു, കൂടുതൽ മരണങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ
text_fieldsആഗ്ര: ഉത്തർപ്രേദശിലെ ഫിറോസാബാദിൽ പകർച്ചപ്പനിയും ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നു. കഴിഞ്ഞദിവസങ്ങളിലായി 12 കുട്ടികൾ മരണത്തിന് കീഴടങ്ങിയതായാണ് റിപ്പോർട്ടുകൾ. പകർച്ചവ്യാധികൾ പടർന്നുപിടിക്കുകയും കുട്ടികൾ മരിക്കുകയും ചെയ്തോടെ പ്രാദേശിക ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായി.
അടുത്തിടെ ഡസനിലധികം മരണം നടക്കുന്നതായി പ്രദേശവാസികൾ പറയുേമ്പാൾ എട്ടുമരണം മാത്രമാണ് വൈറൽ പനിയും ഡെങ്കിപ്പനിയും ബാധിച്ച് റിപ്പോർട്ട് ചെയ്തതെന്നാണ് ആരോഗ്യപ്രവർത്തകരുടെ വാദം.
എന്നാൽ, ഇന്ത്യ ടുഡെ നടത്തിയ സർവേയിൽ കഴിഞ്ഞ മൂന്നുദിവസമായി കുട്ടികളടക്കം 24 പേർ നഗ്ല അമൻ, കപവാലി ഗ്രാമങ്ങളിലായി മരിച്ചതായി പറയുന്നു. ആരോഗ്യവകുപ്പിെൻറ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാണ് പ്രേ
ദശവാസികളുടെ ആരോപണം. ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ജാഗ്രത പുലർത്തിയാൽ നിരവധി മരണം ഒഴിവാക്കാമെന്നാണ് അവരുടെ പ്രതികരണം.
ശനിയാഴ്ചയാണ് 12 മരണം റിപ്പോർട്ട് ചെയ്തത്. നാലിനും 17 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവർ. എന്നാൽ, എട്ടുപേർ മാത്രമാണ് മരിച്ചതെന്ന് ഫിറോസാബാദ് സി.എം.ഒ ഡോ. നീത കുലക്ഷേത്ര പയുന്നു. മറ്റു മരണങ്ങൾ ഡെങ്കിപ്പനിയാണോ പകർച്ചപ്പനിയാണോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.