12 ചീറ്റകളെ കൂടി ശനിയാഴ്ച ഇന്ത്യയിലെത്തിക്കും
text_fieldsന്യൂഡൽഹി: ആഫ്രിക്കയിൽനിന്നും 12 ചീറ്റകളെ കൂടി ഇന്ത്യയിലെത്തിക്കും. വ്യോമസേന വിമാനത്തിൽ ശനിയാഴ്ചയായിരിക്കും ചീറ്റകളെത്തുക. ഇതോടെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ചീറ്റകളുടെ എണ്ണം 20 ആയി ഉയരുമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.ചീറ്റകളെ കൈമാറുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഫ്രിക്കൻ രാജ്യങ്ങളുമായി കഴിഞ്ഞ സെപ്റ്റംബറിൽ കരാർ ഒപ്പിട്ടിരുന്നു. കരാർ പ്രകാരമാണ് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
വ്യാഴാഴ്ച ചീറ്റകളെ കൊണ്ടുവരാനായി വ്യോമസേനയുടെ സി17 വിമാനം പുറപ്പെടും. ജോഹന്നാസ്ബർഗ് അല്ലെങ്കിൽ ടാംബോ എയർപോർട്ടിലായിരിക്കും വിമാനം ലാൻഡ് ചെയ്യുക. വെള്ളിയാഴ്ച വൈകീട്ടോടെ വിമാനം ചീറ്റകളുമായി തിരികെ യാത്ര തിരിക്കും. ഏഴ് ആൺ ചീറ്റകളേയും അഞ്ച് ശൽൺ ചീറ്റകളേയുമാണ് ഇന്ത്യയിലെത്തിക്കുക.
ചീറ്റകൾ ക്വാറന്റീൻ പൂർത്തിയാക്കിയിട്ടുണ്ട്. ശനിയാഴ്ച ചീറ്റകൾ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചീറ്റകൾക്കൊപ്പം ദക്ഷിണാഫ്രിക്കയിലെ വെറ്റിനറി ഡോക്ടർമാരുടെ സംഘവുമുണ്ടാവും. പ്രതിവർഷം ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകളെ എത്തിക്കാനാണ് പദ്ധതി. 40 ചീറ്റകളെ ഇന്ത്യയിലെത്തിച്ചാൽ പദ്ധതി വിജയിച്ചുവെന്ന് പറയാനാകുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.