ഒഡീഷ അംഫാൻ ചുഴലിക്കാറ്റ് ഭീതിയിൽ
text_fieldsന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് ഒഡീഷ അംഫാൻ ചുഴലിക്കാറ്റ് ഭീതിയിൽ. ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഒഡീഷയിലെ 12 തീരദേശ ജില്ലകൾക്ക് അംഫാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയത്.
ജഗത്സിങ്പൂർ, കേന്ദ്രപാറ, ഭദ്രക്, ബാലാസോർ തുടങ്ങിയ 12 ജില്ലകൾക്കാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ജനങ്ങൾക്കായി അഭയ കേന്ദ്രങ്ങൾ സജ്ജീകരിക്കാൻ സംസ്ഥാന സർക്കാർ ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കാലാവസ്ഥ വകുപ്പ് മീൻപിടിത്തക്കാർക്ക് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. മെയ് 18 മുതൽ ബംഗാൾ ഉൾക്കടലിെൻറ വടക്കൻ ഭാഗങ്ങളിലേക്കും ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിനപ്പുറത്തേക്കും പോകരുതെന്നും കടലിൽ പോയവർ ഞായറാഴ്ചയോടെ തിരിച്ചെത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. കടലിലെ രക്ഷാ പ്രവർത്തനത്തിനും തെരച്ചിലിനുമുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ തീരരക്ഷാ സേനയും വ്യക്തമാക്കിയിട്ടുണ്ട്.
കൊൽക്കത്ത, ഹൗറ, ഹുഗ്ലി, കിഴക്കൻ മിഡ്നാപൂർ, പടിഞ്ഞാറൻ മിഡ്നാപൂർ എന്നീ ജില്ലകളിൽ ഈ മാസം 19 ന് നേരിയതോ ശക്തമല്ലാത്തതോ ആയ മഴയും 20ന് അതിശക്തമായ മഴയും അനുഭവപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.