Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമേഘാലയയിൽ മുൻ...

മേഘാലയയിൽ മുൻ മുഖ്യമന്ത്രി മുകുൾ സാങ്​മ ഉൾപ്പെടെ 12 കോൺഗ്രസ്​ എം.എൽ.എമാർ തൃണമൂലിൽ ചേർന്നു

text_fields
bookmark_border
Mukul Sangma
cancel
camera_alt

മുകുൾ സാങ്​മ

ഷില്ലോങ്: മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മുൻ മുഖ്യമന്ത്രി മുകുൾ സാങ്​മ ഉൾപ്പെടെ 17 എം.എൽ.എമാരിൽ 12 പേർ തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) ചേർന്നു. ഇതോടെ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായി.

പ്രധാന പ്രതിപക്ഷ പാർട്ടിയെന്ന സ്​ഥാനം കോൺഗ്രസിന്​ നഷ്​ടമായി. രാജി സംബന്ധിച്ച് എം.എൽ.എമാർ നിയമസഭ സ്പീക്കർക്ക് കത്തയച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പ്രതിപക്ഷ നേതാവായിരുന്ന സാങ്‌മ, കോൺഗ്രസ്​ ഉന്നത നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

ലോക്‌സഭ എം.പി വിൻസെൻറ്​ എച്ച്. പാലയെ പാർട്ടി സംസ്ഥാന അധ്യക്ഷനായി നിയമിച്ചതിൽ അദ്ദേഹം നീരസം പ്രകടിപ്പിച്ചിരുന്നു. പാർട്ടിക്കുള്ളിലെ ചില ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ താനും വിമത എം.എൽ.എമാരും ശ്രമിക്കുമെന്ന് കഴിഞ്ഞദിവസം അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞതിനുപിന്നാലെയാണ്​ രാജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trinamool congressmeghalayacongressmukul sangma
News Summary - 12 Of 17 Congress MLAs Join Trinamool In Meghalaya
Next Story