കർണാടകയിലെ ചിക്കബെല്ലാപുരയിലുണ്ടായ വാഹനാപകടത്തിൽ 13 പേർ മരിച്ചു
text_fieldsചിക്കബെല്ലാപുര: ബെംഗളൂരുവിനടുത്ത് ചിക്കബല്ലാപ്പൂരിൽ ബെംഗളൂരു-ഹൈദരാബാദ് ഹൈവേ 44 ൽ പാർക്ക് ചെയ്തിരുന്ന ടാങ്കറിൽ സുമോ വാൻ ഇടിച്ച് രണ്ട് സ്ത്രീകളടക്കം 13 പേർ മരിച്ചു.
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അവരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. കനത്ത മൂടൽ മഞ്ഞ് ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഏഴ് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ചിക്കബെല്ലാപൂർ എസ്.പി ഡി.എൽ. നാഗേഷ് സംഭവസ്ഥലം സന്ദർശിച്ചു. അപകടത്തിൽപ്പെട്ടവർ ആന്ധ്രാപ്രദേശിൽ നിന്ന് വന്നവരാണെന്ന് എസ്.പി പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഡോറുകൾ കുടുങ്ങിപ്പോയതിനെ തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് അവ പൊളിച്ച് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.