അഴിമതി, ലൈംഗിക പീഡനം; 12 റവന്യു ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ
text_fieldsന്യൂഡൽഹി: അഴിമതി, ലൈംഗിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട 12 മുതിര്‍ന്ന റവന്യു ഉദ്യോഗസ്ഥര്‍ നിര ്‍ബന്ധിത വിരമിക്കലിന് നിർദേശം കേന്ദ്ര ധനകാര്യമന്ത്രാലയം. ഉദ്യോഗസ്ഥതലത്തിെൽ ദുർഭരണവും അഴിമതിയും തുടച്ച ുമാറ്റുക എന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നീക്കത്തിന് ശ്രമിക്കുന്നത്. കൈക്കൂലി, അനധികൃത സ്വത്ത് സമ്പാദനം, അഴിമതി, ലൈംഗിക പീഡനം തുടങ്ങിയ കുറ്റ കൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരെ നീക്കാൻ പൊതുധനകാര്യ നിയമത്തിൽ 56ാം റൂൾ പ്രകാരമാണ് നിർബന്ധിത വിരമിക്കലിന് ഉത്തരവിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച സർക്കുലർ ധനകാര്യമന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ടു.
ഇന്ത്യന്‍ റവന്യു സര്‍വ്വീസിൽ വിരമിക്കലിന് ഏഴ് പേര്‍ കമ്മീഷണര്‍മാരാണ്. ഒരു ജോയിന്റ് കമ്മീഷണറും മൂന്ന് അഡീഷണല്‍ കമ്മീഷണര്‍മാരും ഒരു അസിസ്റ്റൻറ് കമ്മീഷണറും വിരമിക്കുന്നവരില്‍ ഉള്‍പ്പെടും. റവന്യു വകുപ്പിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളിലൊന്നാണ് കമ്മീഷണര്‍ പദവി. 12 പേരിൽ എട്ടുപേർ സി.ബി.ഐ അന്വേഷണം നേരിടുന്നവരാണ്.
ആദായനികുതി വകുപ്പ് ജോയിൻറ് കമീഷണർ അശോക് അഗർവാൾ (ഐ.ആർ.എസ്, 1985), കമീഷണർ എസ്.കെ.ശ്രീവാസ്തവ (ഐ.ആർ.എസ്, 1989), റെവന്യു സർവീസ് ഉദ്യോഗസ്ഥൻ ഹോമി രാജ്വ്നാഷ്(ഐ.ആർ.എസ്, 1985), ബി.ബി.രാജേന്ദ്ര പ്രസാദ്, അജോയ് കുമർ സിങ്, അലോക് കുമാർ മിത്ര, ചന്ദർ സൈനി ഭാരതി, അന്ദാസു രവീന്ദ്രർ, വിവേക് ബത്ര, ശ്വേതബ് സുമൻ, റാം കുമാർ ഭാർഗവ എന്നിവർക്കാണ് വിരമിക്കൽ നോട്ടിസ്.
പ്രമുഖ വ്യാപാരിക്ക് അഴിമതിക്ക് കൂട്ടുനിന്ന കേസിൽ അശോക് അഗർവാൾ 1999 മുതൽ 2014 വരെ സസ്പെൻഷൻ നേരിട്ടിരുന്നു. അദ്ദേഹം 12 കോടിയിലധികം അനധികൃതമായി സമ്പാദിച്ചെന്നും കണ്ടെത്തിയെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു.
എസ്.കെ ശ്രീവാസ്തവ രണ്ട് വനിതാ ജീവനക്കാരെ പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ്. അനധികൃത സ്വത്ത് സമ്പാദന കേസിൽ 2009 മുതൽ സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനാണ് ഹോമി രാജ്വ്നാഷ്. ഇദ്ദേഹം അഴിമതിയിലൂടെ 3.17 കോടിയുടെ സ്വത്ത് സമ്പാദിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പത്തുവർഷമായി വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.