പശ്ചിമ ബംഗാളിൽ മലിനജലം കുടിച്ച് 12 വയസ്സുകാരൻ മരിച്ചു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ മലിന ജലം കുടിച്ച് 12 വയസ്സുകാരൻ മരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മറ്റ് 50 പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 11 പേരുടെ നില ഗുരുതരമാണ്.
ശനിയാഴ്ചയാണ് ശുഭദീപ് ഹാൽദർ മരണപ്പെട്ടത്. മഥുരാപുരിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി ഗ്രാമീണർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. ചിലർക്ക് വയറിളക്കം ഉണ്ടായതായും റിപ്പോർട്ടുണ്ട്.
സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ കുട്ടിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഗ്രാമത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നില വഷളായതിനെ തുടർന്ന് ശക്തിനഗർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
കുട്ടിയുടെ മരണത്തിന് പിന്നാലെ പരിശോധനക്കായി ഗ്രാമത്തിലെത്തിയ മെഡിക്കൽ സംഘം അപകടത്തിന് പിന്നിൽ മലിനജലമാണെന്ന് വ്യക്തമാക്കി. അന്വേഷണം നടക്കുന്നതായും വെള്ളത്തിന്‍റെ സാമ്പിൾ വിശദ പരിശോധനക്കായി അയച്ചതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.