അസമിൽ 12കാരനെ പൊലീസ് കൊന്നത് ആധാർ കാർഡ് വാങ്ങിവരുേമ്പാൾ
text_fieldsധോൽപുർ: ഓടിച്ചാടി നടന്നിരുന്ന പൊന്നുമോൻ വെടിയുണ്ടയേറ്റ് നെഞ്ചുതകർന്ന് മരിച്ചതിെൻറ ആഘാതത്തിൽനിന്ന് ഹസീന ബാനു ഇനിയും മോചിതയായിട്ടില്ല. ടിൻ ഷീറ്റ് മേഞ്ഞ വീടിെൻറ ഇടുങ്ങിയ മുറ്റത്ത് കരഞ്ഞു തളർന്നിരിക്കുകയാണവർ. 'എെൻറ മോനെ അവർ കൊന്നു' എന്നു പറഞ്ഞ് ഇടക്കിടെ നിലവിളിക്കുന്നു. കുടിയൊഴിപ്പിക്കലിനിടെ അസം പൊലീസ് വ്യാഴാഴ്ച വെടിവെച്ചുെകാന്ന രണ്ടുപേരിൽ ഒരാൾ ഹസീന ബാനുവിെൻറ 12 വയസ്സുള്ള മകൻ ശൈഖ് ഫരീദായിരുന്നു.
ഏറെനാൾ കാത്തിരുന്നു ലഭിച്ച ആധാർ കാർഡ് വാങ്ങാൻ പോസ്റ്റ് ഓഫിസിൽ പോയി വരുേമ്പാഴാണ് ഫരീദിനെ പൊലീസ് വെടിവെച്ചുകൊന്നത്. അസമിലെ ധറാങ് ജില്ലയിലെ സിപാജറിൽ ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള ധോൽപുർ ഗ്രാമത്തിലാണ് ശൈഖ് ഫരീദും കുടുംബവും താമസിക്കുന്ന കൂര. ഇവിടെ നിന്ന് രണ്ടു കി.മീ അകലെയാണ് വ്യാഴാഴ്ച പൊലീസ് അഴിഞ്ഞാടിയ സ്ഥലം.
പോസ്റ്റ് ഓഫിസിൽനിന്ന് ആധാർ കാർഡ് വാങ്ങി വീട്ടിലേക്ക് മടങ്ങുേമ്പാഴാണ് മണ്ണുമാന്തിയന്ത്രങ്ങളും മറ്റുമായി പൊലീസും സംഘവും കുടിയൊഴിപ്പിക്കുന്നതും നാട്ടുകാരുടെ പ്രതിഷേധവും കണ്ടത്. ഏതാനും സമയം കാഴ്ചക്കാരനായി അവിടെ നിലയുറപ്പിച്ചു. അതിനിടെ, പൊലീസിെൻറ തോക്കിൻകുഴലിൽനിന്ന് ചീറിപ്പാഞ്ഞുവന്ന വെടിയുണ്ട അവെൻറ നെഞ്ചിൻകൂട് തകർത്തു. നിന്നിടത്തുതന്നെ പിടഞ്ഞുവീണ്, നിമിഷങ്ങൾക്കകം ആ കുഞ്ഞുജീവൻ നിലച്ചു. അൽപം മുമ്പ് വാങ്ങിയ, പുതുമ മാറാത്ത ആധാർ കാർഡാണ് ഫരീദിനെ തിരിച്ചറിയാൻ സഹായിച്ചത്.
ഹസീന ബാനുവിെൻറ നാലു മക്കളിൽ ഏറ്റവും ഇളയവനാണ് ഫരീദ്. 'ആധാർ വാങ്ങി തിരിച്ചുവരുേമ്പാൾ പൊലീസുകാരെയും പ്രതിഷേധക്കാരെയും കണ്ട കൗതുകത്തിൽ നിന്നതായിരുന്നു അവൻ. എന്നാൽ, പൊലീസ് വെടിയുതിർത്തത് അവെൻറ നേരെയായിരുന്നു. മുന്നിൽ നിന്നാണ് വെടിവെച്ചത്. അവെൻറ നെഞ്ചിൽ വെടിയുണ്ട പതിച്ചു. സംഭവസ്ഥലത്തു തന്നെ മരിച്ചു' ബന്ധുവായ റഫീഖുൽ ഇസ്ലാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.