ബന്ധുക്കൾ ഇറക്കിവിട്ടു, ആ പന്ത്രണ്ടുകാരൻ 50 ദിവസം അന്തിയുറങ്ങിയത് പാർക്കിൽ
text_fieldsന്യൂഡൽഹി: നഗരത്തിലെ ഒരു പാർക്കിൽ തെരുവുനായ്ക്കൾക്കൊപ്പം ആ പന്ത്രണ്ടുകാരൻ അന്തിയുറങ്ങിയത് അമ്പതുനാൾ. ദുരിതങ്ങളുടെ പ്രതിസന്ധിനാളിൽ മനുഷ്യസ്നേഹികളായ ചിലർ അവനെ കരുതലിെൻറയും കരുണയുടെയും നോട്ടം കൊണ്ട് കാത്തു. അവനോടുള്ള ദയയിൽ വിവിധ സംസ്ഥാനങ്ങളിലെ അപരിചിതർ കൈകോർത്തപ്പോൾ കോവിഡ് കാലെത്ത തെരുവുജീവിതത്തിന് അറുതിയായി വിശാൽ വീണ്ടും മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങൾക്കൊപ്പം ചേർന്നു.
ലോക്ഡൗണിന് തൊട്ടുമുമ്പായി മകൻ വിശാലിനെ ബന്ധുക്കെള നോക്കാനേൽപിച്ച് നാലു ദിവസത്തേക്ക് ബീഹാറിലെ സ്വന്തം ഗ്രാമത്തിലേക്ക് അടിയന്തരാവശ്യങ്ങൾക്ക് പോയതായിരുന്നു സന്തോഷ് പഥകും ഭാര്യയും. ബീഹാറിലെത്തിയതിനു പിന്നാലെ ലോക്ഡൗണുമെത്തിയതോടെ സേന്താഷും ഭാര്യയും അവിെട കുടുങ്ങി. നീണ്ട ലോക്ഡൗൺ കാലത്ത് വിശാലിനെ നോക്കാനാവില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ അവനെ ൈകയൊഴിഞ്ഞു. അതോടെ, തെരുവിലേക്കിറങ്ങിയ ആ ബാലന് തുണയായത് നഗരത്തിൽ ദ്വാരകയിലെ പ്രാദേശിക പാർക്ക്.
പാർക്കിലെ തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കാനെത്തിയ സന്ദർശകയാണ് സിമൻറുപടിയിൽ കിടന്നുറങ്ങുന്ന കൊച്ചുവിശാലിെന കണ്ടത്. അവിടുന്നങ്ങോട്ട് മാതാപിതാക്കൾക്കൊപ്പം ചേരുന്നതു വരെയുള്ള ദിവസങ്ങളിൽ അവെൻറ കരുതൽ ദ്വാരക നിവാസിയായ യോഗിത എന്ന സ്ത്രീ ഏറ്റെടുത്തു. ഡൽഹിയിലുള്ള കൂട്ടുകാർക്കൊപ്പം വിശാലിനുള്ള ഭക്ഷണം അവർ കൃത്യമായി പാർക്കിൽ എത്തിച്ചുകൊടുത്തു. കോവിഡ് 19 കാലത്ത് വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടോയെന്ന് നിരന്തരമായി നിരീക്ഷിക്കാനും അവർ തയാറായി.
‘ഞങ്ങൾ കണ്ടുമുട്ടുന്നേനരത്ത് മെലിഞ്ഞ് ക്ഷീണിച്ച അവസ്ഥയിലായിരുന്നു വിശാൽ. മാതാപിതാക്കൾ ഡൽഹിയിലാണ് താമസമെന്നും ബിഹാറിലെ സമസ്തിപൂരിലുള്ള സ്വന്തം ഗ്രാമത്തിലേക്ക് പോയതാണ് അവെരന്നും അവൻ പറഞ്ഞു. അവനെ ബന്ധുവീട്ടിൽ നിർത്തിയതായിരുന്നു. അവർ കൈയൊഴിഞ്ഞതോടെയാണ് വിശാൽ പാർക്കിലെത്തിയത്. മാതാപിതാക്കൾ സമസ്തിപൂരിലേക്ക് പോയി എന്നല്ലാതെ മറ്റൊരു വിശദ വിവരങ്ങളും വിശാലിന് അറിയില്ലായിരുന്നു.’ -വിശാലിനെ സഹായിക്കാനുണ്ടായിരുന്നവരിൽ ഒരാളായ സ്നേഹ പറഞ്ഞു. അവെൻറ വിവരങ്ങളും പാർക്കിൽ മാതാപിതാക്കളെ കാത്ത് അവൻ കഴിയുന്ന ദൈന്യതയും വിശദീകരിച്ച് സ്നേഹ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടു.
കോവിഡ്-19 സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന, ഐ.പി.എസ് ഓഫിസർമാർ ഉൾപെടെയുള്ളവർ അംഗങ്ങളായ സന്നദ്ധ സംഘടനയുടെ ശ്രദ്ധയിൽ ഇക്കാര്യം പതിഞ്ഞു. ബീഹാർ െസക്ടറിലെ സശസ്ത്ര സീമാ ബെൽ ഐ.ജി സഞ്ജയ് കുമാറുമായി ബന്ധപ്പെട്ട് അദ്ദേഹത്തിെൻറ സഹായത്തോടെ സന്നദ്ധ സംഘടന പ്രവർത്തകൻ അരുൺ ബോത്ര ബീഹാറിൽ വിശാലിെൻറ മാതാപിതാക്കെള തേടിയിറങ്ങി. ഒടുവിൽ സമസ്തിപൂരിൽ അവരെ കണ്ടെത്തുകയും ചെയ്തു. ബിഹാറിൽനിന്ന് ഡൽഹിയിലേക്ക് അവർക്ക് ട്രെയിൻ ടിക്കറ്റ് തരപ്പെടുത്തി നൽകി. ഡൽഹിയിലെത്തിയ അവരെ ദ്വാരകയിലെ പാർക്കിലെത്തിച്ച് മകനുമായി സമാഗമത്തിന് വഴിയൊരുക്കുകയായിരുന്നു.
‘മകൻ എവിടെയാെണന്ന് ഞങ്ങൾക്ക് ഒരു വിവരവുമില്ലായിരുന്നു. നാലു ദിവസത്തേക്കാണ് ഞങ്ങൾ ബിഹാറിലേക്ക് പോയത്. എന്നാൽ, ലോക്ഡൗൺ കാരണം തിരിച്ചുവരാനായില്ല. ഈ ദുരിതങ്ങൾക്കിടയിലും വിശാൽ അതെല്ലാം മറികടന്നുവെന്നത് അതിശയമായി തോന്നുന്നു. മകനെ വീണ്ടും കണ്ടുമുട്ടിയതിൽ ഏറെ സന്തോഷം.’- സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന സന്തോഷ് പഥക് പറയുന്നു. അച്ഛനും അമ്മയും എത്തിയതോടെ വിശാലിനും അതിരറ്റ സന്തോഷമായി. വീട്ടിലേക്ക് തിരികെ പോകുേമ്പാൾ, പാർക്കിൽ തനിക്ക് കൂട്ടുണ്ടായിരുന്ന തെരുവുനായയും അവനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.