2020ൽ വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായത് 1.20 ലക്ഷം പേർക്ക്; ശരാശരി ഒരു ദിവസം 328 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞവർഷമുണ്ടായ വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 1.20ലക്ഷം. ശരാശരി പ്രതിദിനം 328പേർ വിവിധ അപകടങ്ങളിൽ മരിച്ചതായാണ് കണക്കുകൾ.
മൂന്നുവർഷത്തിനിടെ 3.92 ലക്ഷം പേർ വിവിധ റോഡപകടങ്ങളിൽ മരിച്ചതായും നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ പറയുന്നു.
2019ൽ 1.36 ലക്ഷം പേർക്കും 2018ൽ 1.35 ലക്ഷംപേർക്കും റോഡപകടങ്ങൾ മൂലം ജീവൻ നഷ്ടമായി. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് 2020ൽ 41,196 കേസുകൾ രജിസ്റ്റർ ചെയ്തു. 2019ൽ ഇത് 47,504 ആയിരുന്നു. 2018ൽ 47,028കേസുകളും. മുൻവർഷം പ്രതിദിനം ശരാശരി 112 വാഹനാപകട കേസുകൾ രജിസ്റ്റർ ചെയ്തതായും കണക്കുകൾ സൂചിപ്പിക്കുന്നു.
പൊതുവഴിയിൽ അശ്രദ്ധമായി വാഹനമോടിച്ച കേസുകൾ 2020ൽ 1.30 ലക്ഷമാണ്. 2019ൽ ഇത് 1.60 ലക്ഷവും 2018ൽ ഇത് 1.66 ലക്ഷവും ആയിരുന്നു.
2022ൽ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് 52 പേരാണ് രാജ്യത്ത് മരിച്ചത്. 2019ൽ 55 പേരും 2018ൽ 35 പേരും മരിച്ചു. ചികിത്സപിഴവ് മൂലം 133 പേരാണ് 2020ൽ മരിച്ചത്. 2019ൽ 201പേരും 2018ൽ 218പേരും ചികിത്സ പിഴവ് മൂലം മരിച്ചതായി കണക്കുകൾ വ്യക്തമാക്കുനനു.
രാജ്യത്ത് ഉയർന്നുവരുന്ന വാഹനാപകട മരണ കണക്കുകൾ ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. 2020ൽ കോവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ മാർച്ച് 25, മുതൽ മേയ് 31വരെ ഗതാഗതം വളരെ കുറഞ്ഞ നിലയിലായിരുന്നു. എന്നാൽ ലോക്ഡൗണിന് ശേഷം വാഹനാപകടത്തിന്‍റെ എണ്ണം കുത്തനെ ഉയരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.