Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഷ്യയിൽ നിന്ന് 120...

റഷ്യയിൽ നിന്ന് 120 വന്ദേ ഭാരത്​ ട്രെയിനുകൾ; 53,300 കോടിയുടെ കരാർ

text_fields
bookmark_border
vande bharat express
cancel
camera_alt

Representational Image 

ന്യൂ​ഡ​ൽ​ഹി: 120 വ​ന്ദേ ഭാ​ര​ത്​ എ​ക്സ്​​പ്ര​സ്​ ട്രെ​യി​നു​ക​ൾ​ക്ക്​ റ​ഷ്യ​ൻ സ്ഥാ​പ​ന​വു​മാ​യി 650 കോ​ടി ഡോ​ള​റി​ന്‍റെ (53,300 കോ​ടി രൂ​പ) ക​രാ​ർ ഒ​പ്പു​വെ​ക്കാ​ൻ ഒ​രു​ങ്ങി ഇ​ന്ത്യ. മ​ധ്യ-​അ​തി​വേ​ഗ ട്രെ​യി​നാ​യ വ​ന്ദേ ഭാ​ര​ത്​ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ‘മേ​ക് ഇ​ൻ ഇ​ന്ത്യ’​യെ​ന്ന(​ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ക) സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നി​രി​ക്കെ ത​ന്നെ​യാ​ണ്​ പു​റം​ക​രാ​ർ.

റ​ഷ്യ​യി​ലെ ട്രാ​ൻ​സ്മാ​സ്​ ഹോ​ൾ​ഡി​ങ്​ (ടി.​എം.​എ​ച്ച്) ക​മ്പ​നി​യാ​ണ്​ വ​ന്ദേ ഭാ​ര​ത്​ ട്രെ​യി​നു​ക​ളു​ടെ നി​ർ​മാ​ണ, വി​ത​ര​ണ, അ​റ്റ​കു​റ്റ​പ്പ​ണി ക​രാ​ർ നേ​ടി​യ​ത്. ​ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യും ടി.​എം.​എ​ച്ചു​മാ​യി ജൂ​ൺ ഒ​ന്നി​ന്​ ക​രാ​ർ ഒ​പ്പു​വെ​ക്കു​മെ​ന്നു ക​രു​തു​ന്ന​താ​യി റ​ഷ്യ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ ടാ​സ്​ റി​പ്പോ​ർ​ട്ടു ചെ​യ്തു. വ​ന്ദേ ഭാ​ര​ത്​ എ​ൻ​ജി​നും കോ​ച്ചു​ക​ൾ​ക്കു​മാ​യി റെ​യി​ൽ​വേ 180 കോ​ടി ഡോ​ള​ർ ന​ൽ​കും. 35 വ​ർ​ഷ​ത്തെ പ​രി​പാ​ല​ന​ത്തി​നാ​യി ഇ​തി​നു പു​റ​മെ 250 കോ​ടി ഡോ​ള​റാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ആ​നു​പാ​തി​ക​മാ​യ മ​റ്റു ചെ​ല​വു​ക​ൾ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ 650 കോ​ടി ഡോ​ള​റി​ന്‍റെ ക​രാ​ർ.

വ​ന്ദേ ഭാ​ര​ത്​ ട്രെ​യി​നു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ൽ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ റെ​യി​ൽ​വേ വി​കാ​സ്​ നി​ഗം ലി​മി​റ്റ​ഡി​നൊ​പ്പ​മാ​ണ്​ റ​ഷ്യ​ൻ ക​മ്പ​നി പ​​​ങ്കെ​ടു​ത്ത​ത്. സീ​മെ​ൻ​സ്, സ്റ്റാ​ഡ്​​ല​ർ, ആ​ൾ​സ്റ്റം തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ളെ അ​വ​ർ പി​ന്ത​ള്ളി.

ഓ​രോ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നും 16 കോ​ച്ചു​ക​ളും എ​ൻ​ജി​നും അ​ട​ങ്ങു​ന്ന​താ​ണ്. ലാ​ത്തൂ​രി​ലെ മ​റാ​ത്ത്​​വാ​ഡ റെ​യി​ൽ കോ​ച്ച്​ ഫാ​ക്ട​റി​യി​ലാ​ണ്​ ഇ​വ നി​ർ​മി​ക്കു​ന്ന​ത്. 2026നും 2030​നു​മി​ട​യി​ൽ 120 ട്രെ​യി​നു​ക​ളും ല​ഭ്യ​മാ​ക്കാ​നാ​ണ്​ ക​രാ​ർ.

പ​രീ​ക്ഷ​ണാ​ർ​ഥം ആ​ദ്യ ര​ണ്ടു​ ട്രെ​യി​നു​ക​ൾ 2025 അ​വ​സാ​നം ത​യാ​റാ​വും.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ നി​ർ​മാ​ണ യൂ​നി​റ്റു​ക​ളി​ൽ 400 വ​ന്ദേ ഭാ​ര​ത്​ റേ​ക്കു​ക​ൾ ഘ​ട്ട​ങ്ങ​ളാ​യി നി​ർ​മി​ക്കാ​നാ​ണ്​ റെ​യി​ൽ​വേ പ​ദ്ധ​തി. അ​ത​നു​സ​രി​ച്ച്​ 67 ട്രെ​യി​നു​ക​ൾ ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം നി​ർ​മി​ക്ക​ണ​മെ​ന്നും പ​ദ്ധ​തി​യി​ട്ടു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 36 റേ​ക്ക്​ നി​ർ​മി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട​തി​ൽ എ​ട്ടെ​ണ്ണം മാ​ത്ര​മാ​ണ്​ നി​ർ​മി​ച്ച​തെ​ന്നും ല​ക്ഷ്യം നേ​ടാ​നാ​യി​ല്ലെ​ന്നും റെ​യി​ൽ​വേ​കാ​ര്യ പാ​ർ​ല​മെ​ന്‍റ്​ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന 14 വ​ന്ദേ ഭാ​ര​ത്​ ട്രെ​യി​നു​ക​ളാ​ണ്​ ഇ​പ്പോ​ഴു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം -ക​ണ്ണൂ​ർ വ​ന്ദേ ഭാ​ര​ത്​ 25ന്​ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vande Bharat
News Summary - 120 Vande Bharat trains from Russia; 53,300 crore deal
Next Story