Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2000 നോട്ട്...

2000 നോട്ട് പിൻവലിക്കൽ: 12,000 കോടി ഇനിയും തിരിച്ചെത്തിയില്ല

text_fields
bookmark_border
2000 നോട്ട് പിൻവലിക്കൽ: 12,000 കോടി ഇനിയും തിരിച്ചെത്തിയില്ല
cancel

മും​ബൈ: പി​ന്‍വ​ലി​ച്ച 2000 രൂ​പ നോ​ട്ടു​ക​ളി​ല്‍ 87 ശ​ത​മാ​ന​വും ബാ​ങ്കു​ക​ളി​ല്‍ തി​രി​ച്ചെ​ത്തി​യ​താ​യി റി​സ​ര്‍വ് ബാ​ങ്ക് ഗ​വ​ര്‍ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ്. ക​ഴി​ഞ്ഞ മേ​യ് 19 വ​രെ പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന 3.56 ല​ക്ഷം കോ​ടി രൂ​പ മൂ​ല്യ​മു​ള്ള 2000 രൂ​പ നോ​ട്ടു​ക​ളി​ല്‍ 12,000 കോ​ടി രൂ​പ ഇ​നി​യും തി​രി​കെ വ​രാ​നു​ണ്ടെ​ന്ന് ദ്വൈ​മാ​സ ധ​ന​ന​യ അ​വ​ലോ​ക​ന​ത്തി​നു​ശേ​ഷം ന​ട​ത്തി​യ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​പ്റ്റം​ബ​ര്‍ 29 വ​രെ 3.42 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ള്‍ തി​രി​കെ ല​ഭി​ച്ചെ​ന്നും 14,000 കോ​ടി രൂ​പ​യു​ടെ 2000 രൂ​പ നോ​ട്ടു​ക​ളാ​ണ് തി​രി​കെ വ​രാ​നു​ള്ള​തെ​ന്നും റി​സ​ര്‍വ് ബാ​ങ്ക് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സെ​പ്റ്റം​ബ​ര്‍ 30 വ​രെ​യാ​യി​രു​ന്നു 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ള്‍ മാ​റ്റി​യെ​ടു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി. എ​ന്നാ​ല്‍, പി​ന്നീ​ട് ഒ​ക്ടോ​ബ​ര്‍ ഏ​ഴു വ​രെ നീ​ട്ടി. ഒ​ക്‌​ടോ​ബ​ർ ഏ​ഴി​നു​ശേ​ഷം 19 ആ​ർ.​ബി.​ഐ ഇ​ഷ്യൂ ഓ​ഫി​സു​ക​ളി​ൽ 2000 നോ​ട്ടു​ക​ൾ മാ​റ്റി​​യെ​ടു​ക്കാ​നാ​കും. ഓ​രോ ഇ​ട​പാ​ടി​നും പ​ര​മാ​വ​ധി 20,000 രൂ​പ​യു​ടെ നോ​ട്ട് നി​ക്ഷേ​പി​ക്കാം.

രാ​ജ്യ​ത്തി​ന​ക​ത്തു​ള്ള വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 2000 രൂ​പ നോ​ട്ടു​ക​ൾ പോ​സ്റ്റ് ഓ​ഫി​സ് വ​ഴി 19 ആ​ർ.​ബി.​ഐ ഇ​ഷ്യൂ ഓ​ഫി​സു​ക​ളി​ൽ ഏ​തി​ലേ​ക്കും അ​യ​ക്കാ​നും ഇ​ന്ത്യ​യി​ലെ അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ക്രെ​ഡി​റ്റ് ചെ​യ്യാ​നും അ​വ​സ​ര​മു​ണ്ടാ​കും. ആ​ർ.​ബി.​ഐ ഓ​ഫി​സു​ക​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ത​പാ​ൽ വ​കു​പ്പി​ന്റെ സേ​വ​ന​വും നോ​ട്ട് കൈ​മാ​റ്റ​ത്തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് ശ​ക്തി​കാ​ന്ത ദാ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBI2000 Currency Notes
News Summary - ₹ 12,000 Crore Of ₹ 2,000 Currency Notes Still In Circulation: RBI
Next Story