ഭക്ഷണം പോലുമില്ല; മലേഷ്യയിൽ125ഓളം മലയാളികൾ കുടുങ്ങി കിടക്കുന്നു
text_fieldsന്യൂഡൽഹി: കോവിഡ് ഭീതിയെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതിനാൽ 125ഓളം മലയാളികൾ ഉൾപ്പെടെയുള്ളവർ മലേഷ്യയിലെ ക്വ ാലാലംപൂർ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു. യാത്രയെ കുറിച്ച് യാതൊരുവിധ വിശദീകരണവും ലഭിക്കാതെ ഇവർ വിമാനത്താവളത്തിൽ 48 മണിക്കൂറായി കുടുങ്ങിക്കിടക്കുകയാണ്.
ഭക്ഷണം പോലും ലഭിക്കാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ വലയുകയാണ്. മറ്റെവിടേക്കെങ്കിലും പോവണമെങ്കിൽ അതിനുള്ള പണം പോലും കൈയിലില്ലെന്നും യാത്രക്കാർ പറയുന്നു. രണ്ട് ദിവസംമുമ്പ് ബോർഡിങ് പാസുകൾ എടുത്തവരും നാട്ടിലേക്ക് തിരിക്കാനാവാതെ വിമാനത്താവളത്തിൽ തുടരുകയാണ്.
പുതുതായി ബോർഡിങ് പാസുകൾക്കായി സമീപിക്കുമ്പോൾ ഇന്ത്യയിലേക്ക് പോവാൻ സാധിക്കില്ലെന്ന മറുപടിയാണ് വിമാനത്താവളത്തിൽ നിന്ന് ലഭിക്കുന്നത്. ഭക്ഷണം വാങ്ങാൻ പോലും പലരുടെ കൈയിലും പണമില്ല. ചിലർ ഭക്ഷണം വാങ്ങി മറ്റുള്ളവർക്ക് വിതരണം ചെയ്യുന്നുണ്ട്. മടക്കയാത്രയെ കുറിച്ച് എയർ ഏഷ്യയിൽ നിന്ന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും തങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഉടൻ ചെയ്യണമെന്നും കുടുങ്ങി കിടക്കുന്നവർ പറയുന്നു.
വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം എയർ ഏഷ്യ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.