മദ്യപിച്ച് ജോലിെക്കത്തി, 13 എയർലൈൻസ്, എയർപോർട്ട് ജീവനക്കാർ പിടിയിൽ
text_fieldsന്യൂഡൽഹി: വിമാനത്താവളങ്ങളിലും വിമാനക്കമ്പനികളിലും മദ്യപിച്ച് ജോലിക്കെത്തുന ്നവരെ കൈയോടെ പൊക്കി അധികൃതർ. കഴിഞ്ഞ 40 ദിവസത്തിനിടെ 13 എയർലൈൻസ്, എയർപോർട്ട് ജീ വനക്കാർ ആൽക്കഹോൾ ടെസ്റ്റിൽ പരാജയപ്പെട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിേയഷൻ (ഡി.ജി.സി.എ) ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇവരെ മൂന്നു മാസത്തേക്ക് സസ്പെൻ ഡ് ചെയ്തു.
ഇൻഡിഗോ എയർൈലൻസിെൻറ രണ്ട് ഉപഭോക്തൃ സേവന ഉദ്യോഗസ്ഥന്മാരും നാലു ഡ്രൈവർമാരുമടക്കം ഏഴു ജീവനക്കാർ ജോലിക്കിടെ മദ്യപിച്ചതായി ബ്രത്ത് അനലൈസർ പരിശോധനയിൽ തെളിഞ്ഞു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സീനിയർ അസിസ്റ്റൻറും മാനേജരുമടക്കം രണ്ടു പേരും ഡൽഹി വിമാനത്താവളത്തിലെ എയ്റോബ്രിഡ്ജ് ഓപറേറ്ററും മദ്യപരിശോധനയിൽ കുടുങ്ങി.
മുംബൈയിൽ കരാർ കമ്പനിക്കുവേണ്ടി ജോലിചെയ്യുന്ന ഇലക്ട്രീഷ്യനാണ് മദ്യപിച്ച് ജോലിക്കെത്തിയത്. ഗോ എയർ, സ്പൈസ് ജെറ്റ് വിമാനക്കമ്പനികളിലെ ഓരോ ജീവനക്കാരും പരിശോധനയിൽ പരാജയപ്പെട്ടു.
വിമാനത്താവള ജീവനക്കാരടക്കമുള്ളവരെ മദ്യപരിശോധനക്കു വിധേയമാക്കുന്നത് കർശനമാക്കി സെപ്റ്റംബർ 16ന് ഡി.ജി.സി.എ ഉത്തരവിറക്കിയിരുന്നു. 10 ശതമാനം ജീവനക്കാരെയെങ്കിലും ദിവസേന ബ്രത്ത് അനൈലസർ ടെസ്റ്റിന് വിധേയമാക്കണമെന്നാണ് പുതിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.