മധ്യപ്രദേശിൽ നർമദ നദിയിലേക്ക് ബസ് മറിഞ്ഞ് 13 മരണം
text_fieldsഥാർ(മധ്യപ്രദേശ്): മധ്യപ്രദേശ് ഥാർ ജില്ലയിൽ നർമദ നദിയിലേക്ക് ബസ് മറിഞ്ഞ് 13 മരണം. ഇന്ദോറിൽ നിന്ന് പൂനെയിലേക്ക് പോയ സർക്കാർ ബസാണ് മറിഞ്ഞത്. 15 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ബസിൽ അമ്പതോളം യാത്രക്കാരുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണ്.
കാൽഘാട്ടിലുള്ള സഞ്ചെയ് സേതു എന്ന പാലം കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ആഗ്ര- മുംബൈ ദേശീയ പാതയാണിത്. കനത്ത മഴയാണ് അപകടകാരണം. വഴുക്കലുള്ള റോഡിൽ നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് നദിയിലേക്ക് മറിയുകയായിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനുശോചിച്ചു. ജില്ല ഭരണകൂടത്തിന്റെ സംഘം സ്ഥലത്തുണ്ടെന്നും കൃത്യമായി വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.