Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിൽ കാറിൽ ...

തെലങ്കാനയിൽ കാറിൽ കടത്തുകയായിരുന്ന 13 കിലോ സ്വർണം പിടികൂടി

text_fields
bookmark_border
gold
cancel

ഹൈദരാബാദ്: തെലങ്കാനയിൽ കാറിൽ നിന്ന് 13 കിലോ സ്വർണം പിടികൂടി. കാറിൽ കടത്തുകയായിരുന്ന സ്വർണം മിരിയാലഗുഡയിൽ നൽഗൊണ്ട ജില്ലാ പോലീസാണ് പിടികൂടിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പോലീസ് സംഘം തിങ്കളാഴ്ച ഇടുലഗുഡ സ്‌ക്വയറിൽ ബൊലേറോ കാറിൽ പരിശോധന നടത്തുകയായിരുന്നു. സ്വർണത്തിന് 5.73 കോടി രൂപ വില മതിക്കുമെന്ന് പോലീസ് അറിയിച്ചു. ഹൈദരാബാദിൽ നിന്ന് കൊഡാഡയിലേക്ക് പോവുകയായിരുന്നു വാഹനം. സ്വർണത്തിന്റെ ഉറവിടവും വിതരണക്കാരെയും പറ്റി അന്വേഷിച്ചാൽ മാത്രമേ കൂടുതൽ വെളിപ്പെടുത്താൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. കാറിൽ സഞ്ചരിച്ചിരുന്ന മൂന്നുപേരെ ചോദ്യം ചെയ്തുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadgold seizing
News Summary - 13 kg gold seized from car in Telangana
Next Story