Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ ട്രാവലറും...

കർണാടകയിൽ ട്രാവലറും മിനി ലോറിയും കൂട്ടിയിടിച്ച് 13 പേർ മരിച്ചു

text_fields
bookmark_border
കർണാടകയിൽ ട്രാവലറും മിനി ലോറിയും കൂട്ടിയിടിച്ച് 13 പേർ മരിച്ചു
cancel

ബംഗളൂരു: കർണാടകയിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. ഇവരിൽ രണ്ട് പേർ കുട്ടികളാണ്. ഹവേരി ജില്ലയിലാണ് അപകടം നടന്നത്. പൂണെ-ബംഗ്ലൂരു എക്സ്പ്രസ് ഹൈവേയിൽ മിനിലോറി ട്രാവലറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.

ബൈദാഗി താലുക്കി​ലെ ഗുണ്ടൻഹള്ളി ക്രോസിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. കർണാടകയിലെ ഭദ്രാവതി താലൂക്കിലെ എമിഹാട്ടി ഗ്രാമത്തിൽ നിന്നുള്ളവരാണ് അപകടത്തിൽ മരിച്ചതെന്നാണ് വിവരം. ബെൽഗാവി ജില്ലയിലെ ക്ഷേത്രത്തിൽ സന്ദർനം നടത്തി മടങ്ങുമ്പോഴാണ് അപകടം.

ഇടിയുടെ ആഘാതത്തിൽ ആളുകളുടെ മൃതദേഹങ്ങൾ ട്രാവലറിനുള്ളിൽ കുടുങ്ങി. ഏറെ ശ്രമപ്പെട്ടാണ് പൊലീസ് മൃതദേഹങ്ങൾ പുറത്തെടുക്കുന്നത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka Accident
News Summary - 13 killed in accident in Karnataka’s Haveri district
Next Story