ബിഹാറിൽ മിന്നലേറ്റ് 13 പേർ മരിച്ചു
text_fieldsപാട്ന: ബിഹാറിൽ മിന്നലേറ്റ് നാല് ജില്ലകളിലായി 13 പേർ മരിച്ചു. വടക്കന്‍ ബിഹാറിലെ ബെഗുസാരായ്, ധര്‍ബാന്‍ഗ, മധുബാനി, സമസ്തിപൂര്‍ ജില്ലകളിലാണ് മിന്നൽ ദുരന്തം വിതച്ചത്. ബിഹാറിൽ വിവിധയിടങ്ങളിൽ ബുധനാഴ്ച രാവിലെ ശക്തമായ മിന്നൽ അനുഭവപ്പെട്ടു.
ബെഗുസാരായിൽ അഞ്ചു പേരും ധര്‍ബാഗയില്‍ നാലു പേരും മധുബാനിയില്‍ മൂന്നു പേരും സമസ്തിപൂരില്‍ ഒരാളുമാണ് മരിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് ആശ്വാസധനമായി നാല് ലക്ഷം രൂപ നിതീഷ് കുമാർ പ്രഖ്യാപിച്ചു.
ഇന്ന് രാവിലെ മുതല്‍ വടക്കന്‍ ബിഹാറില്‍ ശക്തമായ മിന്നലും മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു. മിന്നലേറ്റുള്ള അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന മേഖലകളിലൊന്നാണ് ബിഹാർ. 2023ൽ മാത്രം 275 പേർ സംസ്ഥാനത്ത് മിന്നലേറ്റ് മരിച്ചിരുന്നു. മിന്നലും മഴയുമുൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥകളിൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.