വീടുനോക്കാൻ ആളുവേണം; 13കാരൻ 23കാരിയെ വിവാഹം കഴിച്ചു
text_fieldsഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കുർണൂലിലെ ഉപ്പരഹാൽ ഗ്രാമത്തിലാണ് അസാധാരണമായ വിവാഹച്ചടങ്ങ് നടന്നത്. 13കാരൻ തന്നേക്കാൾ 10 വയസ്സിന് മുതിർന്ന സ്ത്രീയെ ഭാര്യയാക്കി. അസുഖ ബാധിതയായ അമ്മയുടെ ആഗ്രഹം നിറവേറ്റാനാണ് ബാലൻ ഇതിന് തയാറായതെന്ന് പ്രദേശവാസികൾ പറയുന്നു. തെൻറ മരണശേഷം വീട്ടുകാര്യങ്ങൾ നോക്കാൻ പ്രാപ്തിയുള്ള മുതിർന്ന സ്ത്രീയെ കുടുംബത്തിലേക്ക് കൊണ്ടുവരണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം.
തുടർന്ന് ബെല്ലാരി ജില്ലയിലെ ചാണികാനൂരിൽനിന്നും 23കാരിയായ വധുവിനെ കണ്ടെത്തി. വിവാഹം കഴിഞ്ഞ ഏപ്രിൽ 27ന് വീട്ടിൽവെച്ച് നടത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇതിെൻറ ചിത്രങ്ങൾ പ്രചരിച്ചപ്പോൾ മാത്രമാണ് പ്രാദേശിക അധികൃതർ ഇക്കാര്യം അറിയുന്നത്. സംഭവമറിഞ്ഞ് അന്വേഷിക്കാൻ ചെന്ന ഉദ്യോഗസ്ഥർ കാണുന്നത് ആളൊഴിഞ്ഞ വീടാണ്. രണ്ടു കുടുംബങ്ങളും വിവാഹത്തിനുേശഷം ഗ്രാമംവിട്ടു പോയിരുന്നു.
കാർഷിക കൂലിപ്പണിക്കാരാണത്രെ ബാലെൻറ വീട്ടുകാർ. ഭർത്താവ് സ്ഥിര മദ്യപാനിയായതിനാൽ തെൻറ മരണ ശേഷം മക്കളെ നോക്കാൻ ആളില്ലാതാവുമെന്ന് മാതാവ് ഭയന്നിരുന്നുവെന്നും രണ്ടു പെൺമക്കളും രണ്ട് ആൺമക്കളും ഒറ്റപ്പെട്ടുപോവുമെന്നതിനാൽ അവർക്ക് താങ്ങാവാൻ വേണ്ടിയാണ് അവർ ഇതിന് മുതിർന്നതെന്നും അയൽവാസി അധികൃതരെ അറിയിച്ചു. വിവാഹം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും രണ്ടു ദിവസത്തിനകം വധൂവരന്മാരെ അധികൃതരുടെ മുന്നിൽ ഹാജരാക്കിയില്ലെങ്കിൽ കേസെടുക്കുമെന്നും തഹസിൽദാർ ശ്രീനിവാസ റാവു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.