ലംപി വൈറസ് രാജസ്ഥാനിൽ കവർന്നത് 13,000 കന്നുകാലികളെ
text_fieldsജയ്പൂർ: കന്നുകാലികളെ ബാധിക്കുന്ന ലംപി വൈറസ് രാജസ്ഥാനിൽ പിടിമുറുക്കുന്നു. ജോധ്പൂർ ഡിവിഷനിലെ ആറ് ജില്ലകളിൽ മാത്രം ഇതുവരെ 13,000 കന്നുകാലികൾ ചത്തതായാണ് റിപ്പോർട്ട്.
എന്നാൽ, കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നാണ് സർക്കാർ വാദം. രാജസ്ഥാൻ കോഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ത്വക്ക് രോഗ പ്രതിരോധത്തിനായി യുദ്ധകാലാടിസ്ഥാനത്തിൽ പശുക്കൾക്ക് വാക്സിനേഷൻ നൽകുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു.
लाशों के मैदान बने राजस्थान के रेगिस्तान
— Shubhankar Mishra (@shubhankrmishra) September 9, 2022
- लंपी वायरस से तकरीबन 57, 000 गायों की मौत। सबसे ज्यादा 37 हजार मौतें राजस्थान में।
- गुजरात, राजस्थान, पंजाब, हरियाणा और उत्तर प्रदेश में फैला वायरस|
- अब तक 11 लाख से अधिक पशु इससे संक्रमित|
हैरानी होती है कि इस ख़बर पर कहीं शोर नहीं। pic.twitter.com/TD1el37rIz
27 ജില്ലകളിലായി ഇതുവരെ 6,87,000 മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകിയതായി മൃഗസംരക്ഷണ മന്ത്രി ലാൽചന്ദ് കടാരിയ പറഞ്ഞു. പടിഞ്ഞാറൻ രാജസ്ഥാനിൽ അണുബാധയിലും കന്നുകാലികൾ ചാവുന്നതിലും കുറവുണ്ടെന്നും മന്ത്രി പറയുന്നു.
അതേസമയം, ലംപി വൈറസ് ബാധ രാജസ്ഥാനിൽ ചൂടേറിയ രാഷ്ട്രീയ വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ കലക്ടർമാർ മുഖേനെയും മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയാണ് ബി.ജെ.പി. ലംപി പ്രതിരോധ കുത്തിവെപ്പും ചികിത്സയും എത്രയും വേഗം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം. എം.പി, എം.എൽ.എമാർ അടങ്ങുന്ന പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതിനിധി സംഘം കലക്ടർമാരെ കണ്ട് പ്രതിഷേധമറിയിക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്.
സാംക്രമിക ചർമ മുഴ രോഗമാണ് ലംപി സ്കിൻ ഡിസീസ്. രാജസ്ഥാനെ കൂടാതെ മറ്റു സംസ്ഥാനങ്ങളിലേക്കും വൈറസ് പടർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.