മുംബൈയിലെ ആശുപത്രിയിൽ 132 വർഷം പഴക്കമുള്ള തുരങ്കം കണ്ടെത്തി
text_fieldsമുംബൈ: ദക്ഷിണ മുംബൈയിലെ ജെ.ജെ. ആശുപത്രിയിൽ 132 വർഷം പഴക്കമുള്ള തുരങ്കം കണ്ടെത്തി. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച 200 മീറ്റർ നീളമുള്ള തുരങ്കത്തിന്റെ തറക്കല്ലിൽ 1890 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ആശുപത്രി വളപ്പിലെ നഴ്സിങ് കെട്ടിടത്തിന് താഴെയാണ് തുരങ്കമുള്ളത്. 1890 ജനുവരി 27ന് ബോംബെ ഗവർണറാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. നേരത്തെ ഈ കെട്ടിടം സ്ത്രീകളെയും കുട്ടികളെയും ചികിത്സിക്കുന്നതിനുള്ള വാർഡായി ഉപയോഗിച്ചിരുന്നു. പിന്നീട് ഇത് നഴ്സിങ് കോളജാക്കി മാറ്റുകയായിരുന്നു.
കോളജ് കെട്ടിടത്തിൽ വെള്ളം ചോരുന്നെന്ന പരാതിയെത്തുടർന്ന് പരിശോധിക്കവെയാണ് തുരങ്കം കണ്ടെത്തിയത്. പ്രവേശന ഭാഗം കല്ലുകൊണ്ട് അടച്ച നിലയിലായിരുന്നു.
കെട്ടിടം പൈതൃക നിർമിതിയായതിനാൽ സംഭവത്തെക്കുറിച്ച് മുംബൈ കലക്ടറെയും മഹാരാഷ്ട്ര പുരാവസ്തു വകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ടെന്ന് ആശുപത്രി ഡീൻ ഡോ.പ ല്ലവി സാപ്ലെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.