ഇന്ത്യൻ ഡോക്ടർമാരുടെ പാക് സന്ദർശനം റദ്ദാക്കി
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യൻ ഡോക്ടർമാരുടെ പാക് സന്ദർശനം റദ്ദാക്കി. 13ാമ ത് സാർക്ക് അസോസിയേഷൻ ഒാഫ് അനസ്തോളജിസ്റ്റ് കോൺഗ്രസിൽ പെങ്കടുക്കുന്നതിനായാണ് ഡോക്ടർമാർ പാകിസ് താനിലേക്ക് പോകാനിരുന്നത്.
A delegation of Indian doctors has cancelled visit to Pakistan for the 13th SAARC-Association of Anaesthesiologists Congress in Lahore on March 7 in wake of #PulwamaAttack. The conference is being organised by the Pakistan Society of Anaesthesiologist and Scientific Committee. pic.twitter.com/AgteSIhi8N
— ANI (@ANI) February 17, 2019
മാർച്ച് ഏഴ് മുതൽ ലാഹോറിലാണ് സമ്മേളനം നടക്കുന്നത്. പാകിസ്താൻ സോസൈറ്റി അനസ്തോളജിസ്റ്റ് സയൻറിഫിക് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എന്നാൽ, പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ പാക് ഗായകരെ ഒഴിവാക്കണമെന്ന് ഇന്ത്യയിലെ മ്യൂസിക് കമ്പനികൾക്ക് എം.എൻ.എസ് അന്ത്യശാസനം നൽകിയിരുന്നു. പാകിസ്താന് നൽകിയിരുന്ന അതിപ്രിയ രാഷ്ട്രപദവിയും ഇന്ത്യ ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.