Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംപൻ: കോവിഡിനേക്കാൾ...

അംപൻ: കോവിഡിനേക്കാൾ വലിയ ദുരന്തമെന്ന്​ മമത; മരണം 14 ആയി

text_fields
bookmark_border
അംപൻ: കോവിഡിനേക്കാൾ വലിയ ദുരന്തമെന്ന്​ മമത; മരണം 14 ആയി
cancel

ന്യൂഡൽഹി: ബംഗാൾ, ഒഡീഷ തീരങ്ങളിൽ കനത്ത നാശം വിതച്ച്​ അംപൻ ചുഴലിക്കാറ്റ്​ . ബംഗാളിൽ 12 പേരും ഒഡീഷയിൽ രണ്ടുപേരുമാണ്​ മരിച്ചത്​. മണിക്കൂറിൽ 155 മുതല്‍ 185 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാൾ തീരത്ത് കാറ്റ് വീശിയത്. 

അംപൻ ചുഴലിക്കാറ്റ്​ സൃഷ്​ടിച്ച നാശനഷ്​ടങ്ങൾ കോവിഡ്​​ മഹാമാരിയേക്കാൾ കൂടുതലാണെന്ന്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പ്രദേശത്ത്​ ലക്ഷം കോടി രൂപയുടെ നാശനഷ്​ടമാണ്​ കണക്കാക്കുന്നത്​. ആയിരക്കണക്കിന്​ വീടുകൾ, കെട്ടിടങ്ങൾ, മരങ്ങൾ, വൈദ്യുതി പോസ്​റ്റുകൾ എന്നിവയാണ് കടപുഴകി വീണത്​. ബംഗാളിൽ മാത്രം അഞ്ചുലക്ഷം ആളുകളെയും ഒഡീഷയിൽ ലക്ഷം പേരെയും സുരക്ഷിത സ്​ഥാനങ്ങളിലേക്ക്​​ മാറ്റി. 

‘നോർത്​ പർഗാനസ്​, സൗത്ത്​ പർഗാനസ്​ ഭാഗങ്ങളെ ചുഴലിക്കാറ്റ്​ തകർത്ത്​ കളഞ്ഞു. കൊൽക്കത്ത നഗരത്തിലടക്കം കനത്ത നഷ്​ടം വരുത്തിയിട്ടുണ്ട്​. ഞങ്ങളുടെ സെക്ര​ട്ടേറിയേറ്റിലടക്കം വലിയ കേടുപാടുകൾ സംഭവിച്ചു’​- മമതാ ബാനർജി പറഞ്ഞു. സംസ്​ഥാനത്ത്​​ ആശയവിനിമയ സംവിധാനം താറുമാറായിക്കിടക്കുകയാണ്​. വ്യാഴാഴ്​ച ഉച്ചയോടെ ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേക്ക്​ നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

യുദ്ധസമാനമായ സാഹചര്യമാണ്​ നേരിടുന്നത്​. താൻ ഇരിക്കുന്ന കൺട്രോൾ റൂം പോലും കുലുങ്ങുന്നുണ്ടെന്ന്​ മമത പറഞ്ഞു. ബുധനാഴ്​ച ഉച്ചക്ക്​ രണ്ടരയോടെ ബംഗാളിലെ ദിഗ ജില്ലക്കും ബംഗ്ലാദേശിലെ ഹതിയ ദ്വീപിനുമിടയിലാണ്​ കാറ്റ്​  എത്തിയത്​. ഒഡീഷയിൽ രണ്ടുപേരാണ്​ മരിച്ചത്​. ബംഗ്ലാദേശിൽ 20 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. ഇവിടെ അഞ്ചുവയസുള്ള കുട്ടിയടക്കം ആറുപേർ മരിച്ചതായാണ്​ റിപ്പോർട്ട്​. ചുഴലിക്കാറ്റി​​​െൻറ ശക്​തി കുറഞ്ഞെങ്കിലും കേരളത്തിൽ ഇന്നും മഴ ലഭിക്കുമെന്നാണ്​ കാലാവസ്​ഥ നിരീക്ഷകരുടെ പ്രവചനം.

ദുരന്തം നേരിടാൻ 57 യൂനിറ്റ് ദുരന്ത നിവാരണ സേനയെയാണ് പ്രദേശത്ത്​ വിന്യസിച്ചിരിക്കുന്നത്. നാവിക സേനയുടെ ഡ്രൈവർമാർ പ്രത്യേക സുരക്ഷ ഉപകരണങ്ങളുമായി ഒഡീഷയിലെ ഡയമണ്ട് ഹാർബറിൽ ഉണ്ട്. ബുധനാഴ്​ച ഉച്ചക്ക്​ രണ്ടരയോടെയാണ് അംപൻ ബംഗാൾ തീരത്തെത്തിയത്. രാത്രി ഏഴുമണിയോടെ കാറ്റിന്‍റെ തീവ്രത മണിക്കൂറിൽ 135 കിലോമീറ്ററിൽ എത്തി. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshMamata Banerjeewest bengalodishacovidCyclone Amphan
News Summary - 14 Dead As Cyclone Amphan Batters Bengal, odisha; worser than covid says mamata banerjee- india
Next Story