Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകടലൂരിൽ 14...

കടലൂരിൽ 14 പൊലീസുകാർക്ക്​ കോവിഡ്​

text_fields
bookmark_border
കടലൂരിൽ 14 പൊലീസുകാർക്ക്​ കോവിഡ്​
cancel

കടലൂർ: പുതുതായി റിക്രൂട്ട് ചെയ്ത 10 വനിതാ കോൺസ്റ്റബിൾമാർ ഉൾപ്പെടെ തമിഴ്​നാട്ടിലെ കടലൂരിൽ 14 പൊലീസുകാർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. കടലൂർ ജില്ലയിലെ പൊലീസ് ട്രെയിനിങ്​ സ്കൂളിൽ (പി.ടി.എസ്) കഴിയുന്നവർക്കാണ്​ രോഗം കണ്ടെത്തിയത്​.

സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് ജീവനക്കാർക്കും 10 ഗ്രേഡ്​-2 പൊലീസുകാർക്കുമാണ്​​ രോഗം ബാധിച്ചത്​.​ ഇവരെ ചിദംബരത്തെ രാജ മുത്തയ്യ മെഡിക്കൽ കോളജ്​ ആശുപത്രിയിലെ (ആർ.‌എം‌.എം‌സി‌.എച്ച്) ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

മറ്റ് ജില്ലകളിൽ പുതുതായി റിക്രൂട്ട്‌മ​െൻറ്​ ചെയ്​ത ചിലർക്ക്​  കോവിഡ്​ പോസിറ്റീവ് കണ്ടെത്തിയിരുന്നു. തുടർന്നാണ്​ അടുത്തിടെ ചേർന്ന എല്ലാ വനിതാ ട്രെയിനികൾക്കും പരിശോധന നടത്തിയത്​. 133 വനിതാ പൊലീസുകാരാണ്​ കടലൂർ പി‌.ടി‌.എസിൽ പരിശീലനം നടത്തുന്നത്​. ഇവരെ പോലീസ് ബാരക്കുകളിൽ നിരീക്ഷണത്തിലാക്കിയതായും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadupolicecovid 19Cuddalore
News Summary - 14 police personnel test positive for COVID-19 in Cuddalore
Next Story