കശ്മീരില്‍ ഹിമപാതം തുടരുന്നു 14 സൈനികരടക്കം 20 മരണം
text_fieldsശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ ബുധനാഴ്ച മുതല്‍ തുടരുന്ന ഹിമപാതത്തില്‍ 14 സൈനികര്‍ അടക്കം 20 പേര്‍ മരിച്ചു. നാല് സൈനികരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. പത്തുപേരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. വടക്കന്‍ കശ്മീരില്‍ ഗുരസ് മേഖലയിലെ നീരുഗ്രാമത്തില്‍ സൈനിക പോസ്റ്റ് പ്രദേശത്താണ് 14 സൈനികര്‍ മരിച്ചത്. ബുധനാഴ്ച വൈകീട്ട് രണ്ടു തവണയുണ്ടായ ഹിമപാതത്തില്‍ നിരവധി സൈനികര്‍ കുടുങ്ങിയിരുന്നു. ഒരു ജൂനിയര്‍ ഓഫിസര്‍ ഉള്‍പ്പെടെ ഏഴു സൈനികരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തത്തെിച്ചു. നിയന്ത്രണ രേഖയോട് ചേര്‍ന്ന പ്രദേശത്ത് മുന്‍വര്‍ഷങ്ങളിലും ഹിമപാതവും ജീവഹാനിയും ഉണ്ടായിട്ടുണ്ട്. കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി. ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചു. അതിനിടെ, ഉറജ മേഖലയിലുണ്ടായ ഹിമപാതത്തില്‍ ഫതേഹ് മുഹമ്മദ് മുഗള്‍ എന്നയാള്‍ മരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് വീടിന് പുറത്തിറങ്ങിയപ്പോഴാണ് ഹിമപാതത്തില്‍ പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.