ഇന്ത്യയിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരൻമാരെ തിരിച്ചെത്തിക്കാൻ 14 വിമാനങ്ങൾ അയക്കും
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിപ്പോയ 3600 ബ്രിട്ടീഷ് പൗരൻമാരെ തിരിച്ചെത്തിക്കാൻ 14 വിമാനങ്ങൾ അയക്കുമെന്ന് ബ്രിട്ടൻ. ഏപ്രിൽ 28 മുതലാണ് ചാർട്ടേഡ് വിമാനങ്ങൾ ബ്രിട്ടൻ അയച്ചു തുടങ്ങുക.
പഞ്ച ാബിലുള്ള 2000ത്തോളം പൗരൻമാരെ തിരിച്ചു കൊണ്ടുപോകാൻ ഏപ്രിൽ 28 മുതൽ മെയ് നാലു വരെയായി എട്ട് വിമാന സർവീസുകളുണ്ടാകും. അഹമ്മദാബാദിൽ നിന്നും ഏപ്രിൽ 28, 29, മെയ് ഒന്ന്, മൂന്ന്, നാല് തീയതികളിലാണ് വിമാനമുണ്ടാവുക. ഏപ്രിൽ 30ന് ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് സർവീസ് ഉണ്ടാകും.
ഇന്ത്യയിൽ 13000ത്തോളം പൗരൻമാരെയാണ് ബ്രിട്ടൻ ഇതുവരെ ഒഴിപ്പിച്ചത്. ഇതിനായി 52 ചാർട്ടേഡ് വിമാനങ്ങളാണ് ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിലേക്ക് അയച്ചത്. നിരവധി ബ്രിട്ടീഷ് പൗരൻമാരാണ് സർക്കാറിെൻറ ഓൺലൈൻ ബുക്കിങ് പോർട്ടലിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനം കാത്തിരിക്കുന്നത്.
വിമാന സർവീസുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ തങ്ങളുടെ പൗരൻമാരെ തിരിച്ചു കൊണ്ടുപോകാൻ വിമാനങ്ങൾക്ക് പ്രത്യേകാനുമതി നൽകിയ ഇന്ത്യൻ സർക്കാറിെൻറയും എയർപോർട്ട് അതോറിറ്റികളുടെയും പിന്തുണക്ക് നന്ദി അറിയിക്കുന്നതായി ബ്രിട്ടീഷ് ഹൈകമീഷണർ ജാൻ തോംപ്സൺ അറിയിച്ചു. യു.കെ വിദേശ മന്ത്രാലയം 18 രാജ്യങ്ങളിൽ നിന്ന് പൗരൻമാരെ തിരിച്ചെത്തിച്ചതായും ജാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.