ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; ട്രെയിനുകൾ വൈകും
text_fieldsന്യൂഡൽഹി: ഡൽഹിയിലെ കനത്ത മൂടൽമഞ്ഞ് കാരണം വടക്കൻ മേഖലയിൽ 14 ട്രെയിനുകൾ വൈകുന്നതായി നോർത്തേൺ റെയിൽവേ. കണക്കനുസരിച്ച് ഇന്ത്യൻ റെയിൽവേയുടെ നോർത്തേൺ സോണിൽ മൂടൽമഞ്ഞ് 14 ട്രെയിനുകളുടെ സമയത്തെ ബാധിച്ചതായി ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പ്രസ്താവനയിൽ വ്യക്തമാക്കി.
പുരി-ന്യൂഡൽഹി പുരുഷോത്തം എക്‌സ്പ്രസ്, ഹൗറ-ന്യൂഡൽഹി പൂർവ എക്‌സ്പ്രസ്, കാൺപൂർ-ന്യൂഡൽഹി ശ്രമശക്തി, അലഹബാദ്-ന്യൂഡൽഹി പ്രയാഗ്‌രാജ്, അസംഗഡ്-ഡൽഹി കൈഫിയത് എക്‌സ്പ്രസ്, ഭഗൽപൂർ-ആനന്ദ് വിഹാർ വിക്രംശില്ല, ഗയ-ന്യൂ ഡൽഹി മഗധ് എക്സ്പ്രസ്, ദിബ്രുഗഡ്-ന്യൂ ഡൽഹി രാജധാനി, ദുർഗ്-നിസാമുദ്ദീൻ സമ്പർക്കക്രാന്തി, ചെന്നൈ-ന്യൂ ഡൽഹി ജി.ടി എക്സ്പ്രസ്, ഹൈദരാബാദ്-ന്യൂ ഡൽഹി തെലങ്കാന, ഹബീബ്ഗാംഗ്-ന്യൂ ഡൽഹി ഭോപ്പാൽ എക്സ്പ്രസ്, ഖജുരാഹോ-കുരുക്ഷേത്ര എക്സ്പ്രസ്, വാസ്കോ-നിസാമുദ്ദീൻ ഗോവ എക്സ്പ്രസ് എന്നിവയാണ് വൈകിയോടുന്ന ട്രെയിനുകൾ.
കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും സർവീസുകൾ താളംതെറ്റി. 30ലധികം വിമാനങ്ങളാണ് വൈകിയത്. ഡൽഹിയിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ചൊവ്വാഴ്ച രാവിലെയാണ് കനത്ത മൂടൽമഞ്ഞ് ഡൽഹി നഗരത്തിൽ വ്യാപിച്ചത്. തലസ്ഥാനത്തെ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.