യു.പിയിൽ വീണ്ടും അതിക്രമം: 14കാരിയെ തലക്കടിച്ച് കൊലപ്പെടുത്തി
text_fieldsലഖ്നോ: ഹഥ്രസിൽ ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്്ത് കൊലപ്പെടുത്തിയതിെൻറ ഞെട്ടൽ മാറും മുമ്പ് യു.പിയിൽ നിന്ന് വീണ്ടും പെൺകുട്ടിയുടെ കൊലപാതക വാർത്ത. ബദോഹി ജില്ലയിലെ ഗോപിഗഞ്ച് ഗ്രാമത്തിൽ 14കാരിയെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ വീടിന് സമീപത്തെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ജോലിക്കായി പുറത്ത് പോയപ്പോഴായിരുന്നു സംഭവം.
വ്യാഴാഴ്ച ഉച്ചക്ക് ശേഷം പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് സമീപത്തെ വയലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ചുറ്റും രക്തവുമുണ്ടായിരുന്നു. ഇഷ്ടിക ഉപയോഗിച്ച് തലക്കടിച്ചതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ കൊലപാതകത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ബദോഹി എസ്.പി രാംഭാദൻ സിങ് പറഞ്ഞു. പ്രതികളെ കണ്ടെത്താനും അവരെ അറസ്റ്റ് ചെയ്യാനും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പെൺകുട്ടി ബലാത്സംഗത്തിനിരയായോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും എസ്.പി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.