യു.പിയിൽ മതംമാറ്റശ്രമം ആരോപിച്ച് ഏഴ് സ്ത്രീകളടക്കം 15 പേർ അറസ്റ്റിൽ; മതപരിവർത്തന നിരോധന നിയമപ്രകാരം കേസ്
text_fieldsഗാസിയാബാദ്: യു.പിയിൽ മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ഏഴ് സ്ത്രീകളടക്കം 15 ക്രിസ്തുമത വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. പണം വാഗ്‌ദാനം ചെയ്‌ത് ആളുകളെ ക്രിസ്‌ത്യാനികളാക്കി മതപരിവർത്തനം നടത്തുന്നുവെന്ന പേരിലാണ് അറസ്‌റ്റ്. ഗാസിയാബാദ് ജില്ലയിലെ കർഹേരയിൽ സുവിശേഷത്തിന് പോകുകയായിരുന്നു സംഘമെന്ന് സാഹിബാബാദ് പൊലീസ് കമീഷണർ ഭാസ്‌കർ വർമ പറഞ്ഞു.
ദരിദ്രരായ ആളുകളെ പ്രലോഭിപ്പിച്ച് ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയാണ് ഇവരുടെ രീതിയെന്നാണ് പൊലീസിന്റെ ആരോപണം. ക്രിസ്തുമതം സ്വീകരിച്ചാലുള്ള സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് പരിപാടിയിൽ പങ്കെടുക്കുന്നവരെ അറിയിക്കാറുണ്ടെന്ന് സംഘാടകൻ ദിനേശ് തങ്ങളോട് പറഞ്ഞതായും പൊലീസ് പറയുന്നു.
ഇവരുടെ പക്കൽ നിന്ന് ബൈബിളിന്റെ പകർപ്പുകൾ, കരോൾ പുസ്തകങ്ങൾ, ഗിറ്റാർ, സംഗീതോപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. പ്രദേശവാസി നൽകിയ പരാതിയെത്തുടർന്ന് യു.പി നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം 15 പേർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഭാസ്‌കർ വർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.